Top

‘അവരോട് പോകാന്‍ പറ, എനിക്ക് ആരുടെയും ഔദാര്യം വേണ്ട’; തുറന്നടിച്ച് പിസി ജോര്‍ജ്

നിയമസഭാ തെരഞ്ഞെടുപ്പിന് ഏത് മുന്നണിക്കൊപ്പം ചേരുമെന്ന കാര്യത്തില്‍ 11-ാം തീയതി നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനമുണ്ടാകുമെന്ന് പിസി ജോര്‍ജ്്. യുഡിഎഫ് പ്രവേശനത്തില്‍ കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും അത് അവഗണിക്കുന്നെന്നും പിസി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ ഇനിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണെന്നും അതിന് തനിക്ക് ആരെടെയും ഔദാര്യം വേണ്ടെന്നും പിസി ജോര്‍ജ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. പിസി ജോര്‍ജിന്റെ വാക്കുകള്‍: ”11ന് യുഡിഎഫ് യോഗമുണ്ട്. അതുകഴിഞ്ഞു ഏത് മുന്നണിക്കൊപ്പമെന്ന തീരുമാനം പറയും. തെരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങള്‍ ആവശ്യപ്പെടും.പൂഞ്ഞാറില്‍ […]

9 Jan 2021 9:52 AM GMT

‘അവരോട് പോകാന്‍ പറ, എനിക്ക് ആരുടെയും ഔദാര്യം വേണ്ട’; തുറന്നടിച്ച് പിസി ജോര്‍ജ്
X

നിയമസഭാ തെരഞ്ഞെടുപ്പിന് ഏത് മുന്നണിക്കൊപ്പം ചേരുമെന്ന കാര്യത്തില്‍ 11-ാം തീയതി നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനമുണ്ടാകുമെന്ന് പിസി ജോര്‍ജ്്. യുഡിഎഫ് പ്രവേശനത്തില്‍ കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും അത് അവഗണിക്കുന്നെന്നും പിസി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ ഇനിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണെന്നും അതിന് തനിക്ക് ആരെടെയും ഔദാര്യം വേണ്ടെന്നും പിസി ജോര്‍ജ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

പിസി ജോര്‍ജിന്റെ വാക്കുകള്‍: ”11ന് യുഡിഎഫ് യോഗമുണ്ട്. അതുകഴിഞ്ഞു ഏത് മുന്നണിക്കൊപ്പമെന്ന തീരുമാനം പറയും. തെരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങള്‍ ആവശ്യപ്പെടും.
പൂഞ്ഞാറില്‍ ഇനിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തയാറാണ്. പൂഞ്ഞാറില്‍ മത്സരിക്കാന്‍ ആരുടെയും ഔദാര്യം വേണ്ട.” യുഡിഎഫ് പ്രവേശനത്തില്‍ കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തിന് എതിര്‍പ്പുണ്ടെന്ന ചോദ്യത്തിന്, അവരോട് പോകാന്‍ പറ. യുഡിഎഫുമായി ചര്‍ച്ച നടക്കുന്നുണ്ട് എന്നായിരുന്നു പിസിയുടെ മറുപടി.

പിസി ജോര്‍ജിന്റെ യുഡിഎഫ് മുന്നണി പ്രവേശനത്തിനെതിരെ കടുത്ത നിലപാടുമായി ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരുന്നു. പിസി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ തന്നോടൊപ്പം ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും ഭാരവാഹിത്വം രാജിവെച്ച് ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും മുന്‍ നഗരസഭാ അധ്യക്ഷനും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി അറിയിച്ചു.

പി സി ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, ഒരു ജനാധിപത്യ രാജ്യത്തെ ഒരു നേതാവും ഒരു സമൂദായത്തെ പറ്റി സംസാരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പി സി ജോര്‍ജ് പറഞ്ഞതെന്നുമാണ് നിസാര്‍ കുര്‍ബാനി ആരോപിക്കുന്ന്. നേരത്ത് ഇരാറ്റുപേട്ട ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുള്ള ആറ് മണ്ഡലം കമ്മിറ്റികളും പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണെങ്കിലും വിട്ടു നില്‍ക്കുന്ന പിസി തോമസും എന്‍ഡിഎ വിട്ട് ഒരു മുന്നണിയുടേയും ഭാഗമല്ലാത്ത പിസി ജോര്‍ജിന്റെ ജനപക്ഷവും യുഡിഎഫുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ഇവരെ തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ്.

Next Story