Top

‘സിപിഐഎമ്മിലും സിപിഐയിലും ചാരന്മാരുണ്ടായിരുന്നു’, കെ എം മാണി ബജറ്റ് അവതരിപ്പിച്ചത് തന്റെ ഓപ്പറേഷനെന്ന് പിസി ജോര്‍ജ്

ഇടത് പക്ഷം നിയമ സഭയില്‍ ഉയര്‍ത്തിയ പ്രതിഷേധം മറികടന്ന് കെ എം മാണി ബജറ്റ് അവതരിപ്പിച്ചതിന് പിന്നില്‍ തന്റെ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. അന്ന് ചീഫ് വിപ്പായിരുന്ന തനിക്ക് സിപിഐഎമ്മിലും സിപിഐയിലും ചാരന്‍മാര്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജിന്റെ വിവാദമായേക്കാവുന്ന വെളിപ്പെടുത്തല്‍. കെ എം മാണിയെ തടയാന്‍ വിശദ്ദമായ പദ്ധതിയാണ് ഇടത് പക്ഷം നടത്തിയത്. എന്നാല്‍ സിപിഐഎമ്മിലും സിപിഐയിലും ഉണ്ടായിരുന്ന ചാരന്‍മാര്‍ […]

17 July 2021 12:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സിപിഐഎമ്മിലും സിപിഐയിലും ചാരന്മാരുണ്ടായിരുന്നു’,  കെ എം മാണി ബജറ്റ് അവതരിപ്പിച്ചത് തന്റെ ഓപ്പറേഷനെന്ന് പിസി ജോര്‍ജ്
X

ഇടത് പക്ഷം നിയമ സഭയില്‍ ഉയര്‍ത്തിയ പ്രതിഷേധം മറികടന്ന് കെ എം മാണി ബജറ്റ് അവതരിപ്പിച്ചതിന് പിന്നില്‍ തന്റെ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. അന്ന് ചീഫ് വിപ്പായിരുന്ന തനിക്ക് സിപിഐഎമ്മിലും സിപിഐയിലും ചാരന്‍മാര്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജിന്റെ വിവാദമായേക്കാവുന്ന വെളിപ്പെടുത്തല്‍.

കെ എം മാണിയെ തടയാന്‍ വിശദ്ദമായ പദ്ധതിയാണ് ഇടത് പക്ഷം നടത്തിയത്. എന്നാല്‍ സിപിഐഎമ്മിലും സിപിഐയിലും ഉണ്ടായിരുന്ന ചാരന്‍മാര്‍ തനിക്ക് വിവരങ്ങള്‍ ചോര്‍ത്തി തന്നു. അത് പ്രകാരം തലേ ദിവസം തന്നെ കെ എം മാണി നിയമ സഭയില്‍ എത്തി. കറുത്ത കാറില്‍ തലയില്‍ മഫ്‌ളര്‍ കെട്ടിയായിരുന്നു മാണി സഭാ മന്ത്രിരത്തിലേക്ക് എത്തിയത് എന്നും പിസി ജോര്‍ജ് വ്യക്തകമാക്കുന്നു. തന്റെ പദ്ധതിയെ കുറിച്ച് ഉമ്മന്‍ ചാണ്ടി, കെഎം മാണി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് മാത്രമായിരുന്നു അറിവെന്നും പി സി ജോര്‍ജ് പറയുന്നു.

പ്രതിഷേധം തണുപ്പിക്കാന്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി പലവട്ടം ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. ഇരുവരും വഴങ്ങിയില്ല. ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിച്ചാല്‍ തടയില്ല എന്നായിരുന്നു പ്രതികരണം. ഇത്തരം നിലപാട് സ്വീകരിച്ച ഇടത് പക്ഷമാണ് അന്നത്തെ സമരം മാണിക്കെതിരായിരുന്നില്ല സര്‍ക്കാരിന് എതിരെ ഉള്ളതായിരുന്നു എന്ന് കോടതിയില്‍ വിശദീകരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാണിയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച നിലപാട് സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. വാദത്തിനിടെ വിശദീകരിച്ചു നല്‍കി മയപ്പെടുത്തുകയാണ് ചെയ്തത്. അത് ജോസ് കെ മാണിയെ സന്തോഷിപ്പിക്കാനാണ്. സുപ്രീംകോടതിയില്‍ എഴുതി കൊടുത്തത് മാറ്റം വരുത്തിയിട്ടില്ലെന്നും പി സി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

Next Story