Top

‘സംസ്ഥാനത്ത് തൂക്കു സഭ വരും’; ബിജെപിയും ട്വന്റി ട്വന്റിയും നേട്ടം കൈവരിക്കുമെന്ന് പിസി ജോര്‍ജ്

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് പൂഞ്ഞാര്‍ സിറ്റിംഗ് എംഎല്‍എയും കേരള ജനപക്ഷം ( സെക്യുലര്‍) സ്ഥാനാര്‍ത്ഥിയുമായ പിസി ജോര്‍ജ്. ബിജെപിക്ക് ഇത്തവണ അഞ്ചു സീറ്റ് ലഭിക്കുമെന്നും ട്വന്റി ട്വന്റിക്ക് അവര്‍ അവകാശപ്പെടുന്ന സീറ്റു കൂടി ലഭിച്ചാല്‍ തൂക്കുസഭയുണ്ടാകുമെന്നാണ് പിസി ജോര്‍ജിന്റെ വാദം. കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വരാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. ബിജെപി ഒരു നിര്‍ണായക ശക്തിയായി പല നിയോജക മണ്ഡലങ്ങളിലും മാറിയിട്ടുണ്ട്. യാതൊരു സംശവും വേണ്ട […]

18 March 2021 4:49 AM GMT

‘സംസ്ഥാനത്ത് തൂക്കു സഭ വരും’; ബിജെപിയും ട്വന്റി ട്വന്റിയും നേട്ടം കൈവരിക്കുമെന്ന് പിസി ജോര്‍ജ്
X

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് പൂഞ്ഞാര്‍ സിറ്റിംഗ് എംഎല്‍എയും കേരള ജനപക്ഷം ( സെക്യുലര്‍) സ്ഥാനാര്‍ത്ഥിയുമായ പിസി ജോര്‍ജ്. ബിജെപിക്ക് ഇത്തവണ അഞ്ചു സീറ്റ് ലഭിക്കുമെന്നും ട്വന്റി ട്വന്റിക്ക് അവര്‍ അവകാശപ്പെടുന്ന സീറ്റു കൂടി ലഭിച്ചാല്‍ തൂക്കുസഭയുണ്ടാകുമെന്നാണ് പിസി ജോര്‍ജിന്റെ വാദം.

കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വരാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. ബിജെപി ഒരു നിര്‍ണായക ശക്തിയായി പല നിയോജക മണ്ഡലങ്ങളിലും മാറിയിട്ടുണ്ട്. യാതൊരു സംശവും വേണ്ട ഒരു സീറ്റിലില്ല ഇത്തവണ ബിജെപി നിയമസഭയില്‍ നില്‍ക്കുക. അഞ്ചു സീറ്റുവരെ ബിജെപിക്ക് ലഭിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

‘ബിജെപിക്ക് അഞ്ച് സീറ്റു കിട്ടുകയും ട്വന്റി ട്വന്റിക്ക് അവര്‍ അവകാശപ്പെടുന്നതു പോലെ സീറ്റ് ലഭിക്കുകയും ചെയ്താല്‍ ഒരു തൂക്ക് ഗവണ്‍മെന്റായിരിക്കും ഉണ്ടാവുക. തൂക്ക് സഭ വന്നാല്‍ ബിജെപിയുള്‍പ്പെടെയുള്ള സെറ്റുകളെല്ലാം കൂടി തീരുമാനിക്കുന്ന നിലയിലേ ഒരു ഗവണ്‍മെന്റുണ്ടാക്കാന്‍ പറ്റൂ,’ പിസി ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. അടുത്ത സര്‍ക്കാര്‍ രൂപീകരണത്തില്‍ പൂഞ്ഞാറുകാരന്റെ ശക്തിയെന്താണെന്ന് ഞാന്‍ ബോധ്യപ്പെടുത്തുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരെ നേരത്തെ നടത്തിയ പ്രസ്താവനകള്‍ അരിശം കൊണ്ട് പറഞ്ഞതായിരുന്നു. പറയേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി. ഇനി ഉമ്മന്‍ചാണ്ടിക്കെതിരെ സംസാരിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

Next Story