Top

‘തോറ്റു കൊടുത്തു, അടുത്ത കളി ജയിക്കാന്‍’; കുളത്തുങ്കലിനൊപ്പം ‘പോരാട്ട’വുമായി പിസി ജോര്‍ജ്

കോട്ടയം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനൊപ്പം ബാഡ്മിന്റണ്‍ പോരാട്ടവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും. കുളത്തുങ്കലിനെതിരെ പോരാട്ടവീര്യത്തോടെ ഇരുവരും കളിച്ചെങ്കിലും ഒടുവില്‍ പരാജയപ്പെട്ടു. എന്നാല്‍ താന്‍ തോറ്റ് കൊടുത്തതാണെന്നും അടുത്ത ‘തെരഞ്ഞെടുപ്പ്’കളിയില്‍ തനിക്ക് സെബാസ്റ്റിയനെ തോല്‍പ്പിക്കേണ്ടതാണെന്നും മത്സരശേഷം പിസി ജോര്‍ജ് പറഞ്ഞു. എതിരാളികള്‍ ജയിക്കണമെന്നാണ് ആഗ്രഹിച്ചത്. വേണമെങ്കില്‍ വിജയിക്കാമായിരുന്നു. തോറ്റ് കൊടുത്തത് മനപൂര്‍വ്വമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കുളത്തുങ്കലിനെ തോല്‍പ്പിക്കാനുള്ളതാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചോട്ടയെന്ന് വിചാരിച്ചെന്നും പിസി പറഞ്ഞു. എന്നാല്‍ പിസിയുടെ […]

10 Jan 2021 10:08 AM GMT

‘തോറ്റു കൊടുത്തു, അടുത്ത കളി ജയിക്കാന്‍’; കുളത്തുങ്കലിനൊപ്പം ‘പോരാട്ട’വുമായി പിസി ജോര്‍ജ്
X

കോട്ടയം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനൊപ്പം ബാഡ്മിന്റണ്‍ പോരാട്ടവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും. കുളത്തുങ്കലിനെതിരെ പോരാട്ടവീര്യത്തോടെ ഇരുവരും കളിച്ചെങ്കിലും ഒടുവില്‍ പരാജയപ്പെട്ടു. എന്നാല്‍ താന്‍ തോറ്റ് കൊടുത്തതാണെന്നും അടുത്ത ‘തെരഞ്ഞെടുപ്പ്’കളിയില്‍ തനിക്ക് സെബാസ്റ്റിയനെ തോല്‍പ്പിക്കേണ്ടതാണെന്നും മത്സരശേഷം പിസി ജോര്‍ജ് പറഞ്ഞു. എതിരാളികള്‍ ജയിക്കണമെന്നാണ് ആഗ്രഹിച്ചത്. വേണമെങ്കില്‍ വിജയിക്കാമായിരുന്നു. തോറ്റ് കൊടുത്തത് മനപൂര്‍വ്വമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കുളത്തുങ്കലിനെ തോല്‍പ്പിക്കാനുള്ളതാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചോട്ടയെന്ന് വിചാരിച്ചെന്നും പിസി പറഞ്ഞു. എന്നാല്‍ പിസിയുടെ ഈ പരാമര്‍ശത്തെ കുളത്തുങ്കല്‍ എതിരിട്ടു. കളിയാണെങ്കിലും രാഷ്ട്രീമാണെങ്കിലും വിജയം വിജയം തന്നെയാണ്. അത് എല്ലാ അര്‍ത്ഥത്തിലും താന്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. പ്രദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടിയോട് പറഞ്ഞിട്ടുണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരിനെതിരെ മത്സരിച്ച് കേരളം പിടിച്ചെടുക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള നേതാവ് മുന്‍പന്തിയില്‍ നില്‍ക്കണം. ഉമ്മന്‍ചാണ്ടിയുമായി തനിക്ക് ചെറിയ അഭിപ്രായ വ്യത്യാസം പോലും ഉണ്ടായിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
പിണറായി വിജയനെതിരായ യുദ്ധത്തില്‍ ഉമ്മന്‍ചാണ്ടി മുന്നില്‍ നില്‍ക്കണം. അത് ചെന്നിത്തല മോശമായിട്ടല്ലെന്നും ജോര്‍ജ് പറഞ്ഞു.

നിയമസഭയിലേക്ക് മത്സരിക്കാനുള്ള എല്ലാ യോഗ്യതയും ഷോണ്‍ ജോര്‍ജിനുണ്ടെന്നും പിസി പറഞ്ഞു. മറ്റ് രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ വന്നത് പോലെയല്ല. രാഷ്ട്രീയത്തില്‍ എല്ലാ കാര്യവും പഠിച്ചിട്ടുണ്ട്. എംഎല്‍എ ആകാനുള്ള യോഗ്യതയുമുണ്ട്. ഷോണും ചിലപ്പോള്‍ നിയമസഭയില്‍ തന്റെ കൂടെ കാണുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Next Story