‘ബിജെപിക്ക് വളരാന്‍ സാഹചര്യമുണ്ട്’; ‘ആഗ്രഹവും’ വോട്ടു ചോരാനുള്ള കാരണവും പറഞ്ഞ് പിസി ജോര്‍ജ്
സംസ്ഥാനത്ത് ബിജെപിക്ക് വളരാനുള്ള സൗഹചര്യമുണ്ടെന്ന് പിസി ജോര്‍ജ്. ബിജെപി കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പിസി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളിലെ കോഓര്‍ഡിനേഷന്റെ കുറവാണ് വോട്ടു ചോരാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നതെന്നും പിസി പറഞ്ഞു. പിസി ജോര്‍ജിന്റെ വാക്കുകള്‍: ”സംസ്ഥാനത്ത് ബിജെപിക്കകത്ത് കോ ഓര്‍ഡിനേഷന്റെ കുറവാണ് വോട്ട് ചോരാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. ബിജെപി കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ബിജെപിക്ക് കേരളത്തില്‍ വളരാനുള്ള സാഹര്യമുണ്ട്. ഇനിയെങ്കിലും കോണ്‍ഗ്രസ് നന്നായാല്‍ കൊള്ളാം. […]

സംസ്ഥാനത്ത് ബിജെപിക്ക് വളരാനുള്ള സൗഹചര്യമുണ്ടെന്ന് പിസി ജോര്‍ജ്. ബിജെപി കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പിസി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളിലെ കോഓര്‍ഡിനേഷന്റെ കുറവാണ് വോട്ടു ചോരാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നതെന്നും പിസി പറഞ്ഞു.
പിസി ജോര്‍ജിന്റെ വാക്കുകള്‍: ”സംസ്ഥാനത്ത് ബിജെപിക്കകത്ത് കോ ഓര്‍ഡിനേഷന്റെ കുറവാണ് വോട്ട് ചോരാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. ബിജെപി കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ബിജെപിക്ക് കേരളത്തില്‍ വളരാനുള്ള സാഹര്യമുണ്ട്. ഇനിയെങ്കിലും കോണ്‍ഗ്രസ് നന്നായാല്‍ കൊള്ളാം. ഉമ്മന്‍ചാണ്ടിയെ കൊണ്ട് ഇനി പറ്റുകയില്ല. ശക്തമായ നേതൃത്വമാണ് ആവശ്യം.”
ജനപക്ഷം പാര്‍ട്ടിയുടെ ചെയര്മാന് പദവി ഏറ്റെടുക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും പിസി ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞു.
എംഎല്‍എ ആയിരുന്നതിനെക്കാള്‍ കൂടുതല്‍ ശക്തിയോടെ സമയമെടുത്ത് കേരളത്തിലെ സര്‍ക്കാരിനെ ശരിയുടെ പാതയിലേക്ക് നയിക്കാനുള്ള ഇടപെടല്‍ നടത്തും. വെറുതെ ഭരിച്ച് പോകാമെന്ന് ആരും കരുതരുത്. ഭൂരിപക്ഷമുണ്ടെന്ന് കരുതി ആരെയും കക്കാന്‍ അനുവദിക്കില്ലെന്നും പിസി പറഞ്ഞു. പൂഞ്ഞാറില്‍ പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്മാറില്ല. പൊതുപ്രവര്‍ത്തനത്തിന് എംപിയും എംഎല്എയുമാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.