Top

‘എടാ ചന്തേ, ചന്തക്ക് മുതു ചന്തയാ ഞാന്‍’; തോറ്റതിന് പിന്നാലെ തുടരെ തെറി വിളി കോള്‍; ഒടുവില്‍ പിസി ജോര്‍ജിന്റെ മറുപടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നും പരാജയപ്പെട്ടതിന് പിന്നാലെ തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തി പിസി ജോര്‍ജ്. രണ്ടാം തിയ്യതി ഫലം വന്നതിന് പിന്നാലെ ചിലര്‍ നിരന്തരം വിളിച്ച് തെറിവിളിക്കുകയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒടുവില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചതോടെ പിസി ജോര്‍ജും ഇതേ ഭാഷയില്‍ മറുപടി നല്‍കി. താന്‍ ക്ഷമിച്ചപ്പോള്‍ തന്റെ തലയില്‍ കയറി നിരങ്ങുകയാണെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ആരാവും കേരളത്തിലെ രക്ഷകന്‍? കെപിസിസി അധ്യക്ഷസ്ഥാനം അനാഥമായി തുടരുന്നു; താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തും പിസി […]

2 Jun 2021 12:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എടാ ചന്തേ, ചന്തക്ക് മുതു ചന്തയാ ഞാന്‍’; തോറ്റതിന് പിന്നാലെ തുടരെ തെറി വിളി കോള്‍; ഒടുവില്‍  പിസി ജോര്‍ജിന്റെ മറുപടി
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നും പരാജയപ്പെട്ടതിന് പിന്നാലെ തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തി പിസി ജോര്‍ജ്. രണ്ടാം തിയ്യതി ഫലം വന്നതിന് പിന്നാലെ ചിലര്‍ നിരന്തരം വിളിച്ച് തെറിവിളിക്കുകയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒടുവില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചതോടെ പിസി ജോര്‍ജും ഇതേ ഭാഷയില്‍ മറുപടി നല്‍കി. താന്‍ ക്ഷമിച്ചപ്പോള്‍ തന്റെ തലയില്‍ കയറി നിരങ്ങുകയാണെന്നാണ് പിസി ജോര്‍ജ് പറയുന്നത്.

ആരാവും കേരളത്തിലെ രക്ഷകന്‍? കെപിസിസി അധ്യക്ഷസ്ഥാനം അനാഥമായി തുടരുന്നു; താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തും

പിസി ജോര്‍ജിന്റെ വാക്കുകള്‍-

‘സത്യം നിങ്ങളോട് പറയാം. രണ്ടാം തിയ്യതി ഉച്ചക്ക് തോറ്റു. തോറ്റാല്‍ ജയിച്ചൂവെന്ന് പറയാന്‍ കഴിയുമോ. ഞാന്‍ അത് അംഗീകരിച്ചു കഴിഞ്ഞതാ. ഞാന്‍ വളരെ സന്തോഷമായി ചിരിച്ചുകൊണ്ട് എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ഒരു ഫോണ്‍ വന്നു. എടുത്തതെ തെറിയാ. ഞാന്‍ മാറ്റി വെച്ചു. കുഴപ്പമില്ല. ചുമ്മാ പറഞ്ഞോട്ടെ.

ലൈറ്റ് ഓഫായപ്പോള്‍ ഞാന്‍ കരുതി തെറി നിന്നുവെന്നാണ്. വീണ്ടും ഫോണ്‍ എടുത്തു. പിന്നേം ബെല്ല് അടിക്കും ഫോണ്‍ എടുക്കുമ്പോള്‍ തെറി. വൈകുന്നേരം എട്ട് മണിവരെ അത് തുടര്‍ന്നു. മിണ്ടാന്‍ പോയില്ല. ഞാന്‍ ഓഫ് ചെയ്തു. മൂന്നാം തിയ്യതിയും ഇത് തുടര്‍ന്നു. ഞാന്‍ അങ്ങോട്ട് ഇട്ടേച്ചു. പകല്‍ മുഴുവന്‍ ഇത് തന്നെ. നാലാം തിയ്യതി വീണ്ടും ഓഫ് ചെയ്തു. ഒരേ അവസ്ഥ. ഒരു രക്ഷയും. ഇല്ല. ഞാന്‍ നമ്പര്‍ ഒക്കെ നേക്കി വെച്ചിരുന്നു. നാലാം തിയ്യതി ഉച്ചയായപ്പോള്‍ ഞാന്‍ പറഞ്ഞു ‘ എടാ ചന്തേ, ചന്തക്ക് മുതു ചന്തയാ ഞാന്‍’ എന്ന്. ഒരു വിളിയും ഇല്ല. ശല്യം നിന്നും. കൊടുക്കേണ്ട ഒക്കെ കൊടുത്തപ്പോള്‍ നന്നായി. അത് അന്നേ കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ എനിക്ക് സ്വസ്ഥത കിട്ടിയേനെ. ഞാന്‍ ക്ഷമിച്ചപ്പോള്‍ എന്റെ തലയില്‍ കയറി നിരങ്ങുകയായിരുന്നു. അവരെയൊന്നും ഇപ്പോള്‍ കാണാനില്ല. നാട് വിട്ടു. ഞാന്‍ മാന്യനായത് കൊണ്ടല്ലേ മിണ്ടാത്തത്. അവന്‍ കഞ്ചാവാ. ഇത്രയും വലിയ തെറി പറയാവോ എന്നാണ് ചോദിച്ചത്.’ പിസി ജോര്‍ജ് വാര്‍്ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'എടാ ചന്തേ, ചന്തക്ക് മൂത്ത ചന്തയാ ഞാന്‍, 2-ാം തിയ്യതി മുതല്‍ മുഴുവന്‍ തെറിയാ'; പിസി ജോര്‍ജ്ജ്‌

'എടാ ചന്തേ, ചന്തക്ക് മൂത്ത ചന്തയാ ഞാന്‍, 2-ാം തിയ്യതി മുതല്‍ മുഴുവന്‍ തെറിയാ'; പിസി ജോര്‍ജ്ജ്

Posted by Reporter Live on Tuesday, June 1, 2021
Next Story