Top

വീണ്ടും എന്‍ഡിഎയിലേക്കോ?; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പി സി ജോര്‍ജ്

ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ തിരിച്ചുകയറണോ എന്ന കാര്യത്തില്‍ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. എന്‍ഡിഎ ഘടകകക്ഷിയാകാന്‍ ജനപക്ഷം തീരുമാനമെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ പ്രതികരണം. ബിജെപി നേതാക്കള്‍ താനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പി സി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. യുഡിഎഫ് പ്രവേശനത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതുകൊണ്ടാണ് ഇത്തരം വാര്‍ത്തകളുണ്ടാകുന്നതെന്നും എംഎല്‍എ കുറ്റപ്പെടുത്തി. എന്തായാലും ഞാന്‍ മത്സരരംഗത്തുണ്ടാകും. മുന്‍പത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിക്കും, പൂഞ്ഞാറില്‍ തന്നെ കാണും. പി സി ജോര്‍ജ് പി […]

26 Feb 2021 5:33 AM GMT

വീണ്ടും എന്‍ഡിഎയിലേക്കോ?; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പി സി ജോര്‍ജ്
X

ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ തിരിച്ചുകയറണോ എന്ന കാര്യത്തില്‍ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. എന്‍ഡിഎ ഘടകകക്ഷിയാകാന്‍ ജനപക്ഷം തീരുമാനമെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ പ്രതികരണം. ബിജെപി നേതാക്കള്‍ താനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പി സി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. യുഡിഎഫ് പ്രവേശനത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതുകൊണ്ടാണ് ഇത്തരം വാര്‍ത്തകളുണ്ടാകുന്നതെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

എന്തായാലും ഞാന്‍ മത്സരരംഗത്തുണ്ടാകും. മുന്‍പത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിക്കും, പൂഞ്ഞാറില്‍ തന്നെ കാണും.

പി സി ജോര്‍ജ്

പി സി ജോര്‍ജ് പറഞ്ഞത്

“ഈ നിമിഷം വരെ ബിജെപിയിലോ എന്‍ഡിഎയിലോ പോകുന്ന കാര്യം ജനപക്ഷം തീരുമാനിച്ചിട്ടില്ല. പല ഓണ്‍ലൈനുകളിലും ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. അതിനോടൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല. ബിജെപി നേതാക്കന്‍മാര്‍ എന്റെ കൂടെയുള്ളവരെ വിളിച്ച് നിരന്തരം സംസാരിക്കുന്നുണ്ട്. ഞാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് വേണ്ടി. എന്‍ഡിഎയില്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാന്‍ മത്സരരംഗത്തുണ്ടാകും. കോണ്‍ഗ്രസ് ചര്‍ച്ച അനന്തമായി വൈകിപ്പിക്കുന്നതുകൊണ്ടാണ് ഇത്തരം വാര്‍ത്തകളുണ്ടാകുന്നത്. ഞാന്‍ മത്സരിക്കും, മുന്‍പത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിക്കും, പൂഞ്ഞാറില്‍ തന്നെ കാണും.”

നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയിട്ടും തന്നെ സ്വീകരിക്കാന്‍ യുഡിഎഫ് താല്‍പര്യക്കുറവ് കാണിക്കുന്നതിനേത്തുടര്‍ന്ന് പി സി ജോര്‍ജ് എന്‍ഡിഎയില്‍ പോകുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തെച്ചൊല്ലി യുഡിഎഫിനുള്ളില്‍ നിന്ന് കടുത്ത എതിര്‍പ്പുകളുണ്ടായി. ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പൂഞ്ഞാര്‍ എംഎല്‍എ മുന്‍പ് നടത്തിയ പ്രസ്താവനകളാണ് പ്രധാന കാരണങ്ങളിലൊന്ന്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഈയിടെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. കഴിഞ്ഞയാഴ്ച്ച ആര്‍എസ്എസിന്റെ അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയതും വാര്‍ത്തയായി. പി സി ജോര്‍ജ് വരുന്നതില്‍ പ്രശ്‌നമില്ല, പക്ഷെ പൂഞ്ഞാര്‍ സീറ്റ് തനിക്ക് വേണമെന്ന പി ജെ ജോസഫിന്റെ നിലപാടും മുന്നണി പ്രവേശനത്തിന് തടസമാകുന്നുണ്ട്. പൊതുസ്വതന്ത്രനായി മത്സരിച്ചോളൂയെന്ന യുഡിഎഫിന്റെ ഓഫര്‍ പി സി ജോര്‍ജ് മുന്‍പ് തന്നെ നിരസിച്ചിരുന്നു.

2016ല്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികള്‍ക്കുമെതിരെ മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച പി സി ജോര്‍ജ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. ഇതോടെ കേരള നിയമസഭയിലെ എന്‍ഡിഎ എംഎല്‍എമാരുടെ എണ്ണം രണ്ട് ആയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് വേണ്ടി പി സി ജോര്‍ജ് പ്രചാരണത്തിനിറങ്ങുകയും ചെയ്തു. പിന്നീട് എന്‍ഡിഎയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുന്നണി വിട്ടു. എന്‍ഡിഎ തട്ടിക്കൂട്ട് മുന്നണിയാണെന്നായിരുന്നു പിസി ജോര്‍ജിന്റെ ആക്ഷേപം.

Next Story