നിലവിളക്കില്‍ ചാരി പ്രതിപക്ഷ പ്രതിഷേധം കണ്ട് പിസി ജോര്‍ജ്ജ്; വരാനുള്ള പിജെ ജോസഫിന്റെ ക്ഷണത്തിന് തലയാട്ടി നിരാസം
തിരുവനന്തപുരം: നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പിസി ജോര്‍ജ്ജും. സഭയില്‍നിന്നും പുറത്തിറങ്ങിയ പിസി ജോര്‍ജ്ജ് ഇത്രത്തോളം അഴിമതി ആരോപണങ്ങള്‍ നേരിട്ട സര്‍ക്കാര്‍ വേറെയുണ്ടാവില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സഭയില്‍നിന്നിറങ്ങി പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം നടക്കുന്ന നിയമസഭാ ഹാളിന് മുന്നിലേക്കാണ് അദ്ദേഹം പോയത്. എന്നാല്‍ പ്രതിഷേധത്തില്‍ എംഎല്‍എമാര്‍ക്കൊപ്പം ചേരാന്‍ അദ്ദേഹം തയ്യാറായില്ല. രമേശ് ചെന്നിത്തലയോടും പിജെ ജോസഫിനോടും അദ്ദേഹം സൗഹൃദം പങ്കുവെച്ചു. എന്നാല്‍ പ്രതിഷേധ നിരയില്‍ അദ്ദേഹം ഇരുന്നില്ല. പകരം പ്രതിഷേധം നടക്കുന്നതിന് […]

തിരുവനന്തപുരം: നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പിസി ജോര്‍ജ്ജും. സഭയില്‍നിന്നും പുറത്തിറങ്ങിയ പിസി ജോര്‍ജ്ജ് ഇത്രത്തോളം അഴിമതി ആരോപണങ്ങള്‍ നേരിട്ട സര്‍ക്കാര്‍ വേറെയുണ്ടാവില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സഭയില്‍നിന്നിറങ്ങി പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം നടക്കുന്ന നിയമസഭാ ഹാളിന് മുന്നിലേക്കാണ് അദ്ദേഹം പോയത്.
എന്നാല്‍ പ്രതിഷേധത്തില്‍ എംഎല്‍എമാര്‍ക്കൊപ്പം ചേരാന്‍ അദ്ദേഹം തയ്യാറായില്ല. രമേശ് ചെന്നിത്തലയോടും പിജെ ജോസഫിനോടും അദ്ദേഹം സൗഹൃദം പങ്കുവെച്ചു. എന്നാല്‍ പ്രതിഷേധ നിരയില്‍ അദ്ദേഹം ഇരുന്നില്ല. പകരം പ്രതിഷേധം നടക്കുന്നതിന് മുമ്പിലുള്ള നിലവിളക്കില്‍ ചാരിനിന്ന് പ്രതിഷേധം കാണുകയാണ് ചെയ്തത്.
പ്രതിപക്ഷ നിരയിലേക്ക് കടന്നുവരാന്‍ പിജെ ജോസഫ് പിസി ജോര്‍ജ്ജിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ഇല്ലെന്ന് തലയാട്ടി നിരസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജ്ജിന്റെ ജനപക്ഷം യുഡിഎഫില്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷത്തിനൊപ്പം പിസി ജോര്‍ജ്ജും സഭ വിട്ടത്.
തുടര്‍ന്ന് സഭാ പരിസരത്തുനിന്നും അദ്ദേഹം ഒറ്റയ്ക്ക് പുറത്തേക്കിറങ്ങി. പുറത്തുണ്ടായിരുന്ന മാധ്യമങ്ങളോട് ഇത്രത്തോളം അഴിമതി ആരോപണം നേരിട്ട സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ലെന്ന് പറഞ്ഞു. നാണംകെട്ട സര്‍ക്കാരിന് വേണ്ടി ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന് ആവശ്യമാണ്. പ്രതിപക്ഷ നിരയ്‌ക്കൊപ്പമല്ല സഭ വിട്ടത്. പ്രതിപക്ഷം ഇറങ്ങി പത്തുമിനുട്ടിന് ശേഷമാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിഷേധിച്ചത്. സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ഭരണഘടനാപരമായ ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്നും പ്രസംഗം നടത്താന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.
തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. സഭക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.