Top

പിസി ജോര്‍ജിന് തിരിച്ചടി; മൂന്ന് പതിറ്റാണ്ട് ഒപ്പം നിന്ന നേതാവ് കോണ്‍ഗ്രസില്‍

കോട്ടയം: കേരള ജനപക്ഷം തിടനാട് മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവും സഹകരണ ബാങ്ക് പ്രസിഡണ്ടുമായ സെൂബാസ്റ്റ്യന്‍ വിളയാനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനപക്ഷത്തിന്റെ സ്വാധീന മേഖലയായ തിടനാട്ടില്‍ മണ്ഡലം പ്രസിഡണ്ട് തന്നെ പാര്‍ട്ടി വിട്ടത് പിസി ജോര്‍ജിന് തിരിച്ചടിയായി. മൂന്ന് പതിറ്റാണ്ടായി പിസി ജോര്‍ജിനൊപ്പം നിന്ന നേതാവാണ് സെബാസ്റ്റിയന്‍ വിളയാനി. പിസി ജോര്‍ജിനെ മുന്നണിയിലെടുക്കരുതെന്ന് കോണ്‍ഗ്രസ് കമ്മറ്റി പ്രമേയം പാസ്സാക്കിയിരുന്നു. അതേ കോണ്‍ഗ്രസിലേക്കാണ് സെബാസ്റ്റിയന്റെ ചേക്കേറല്‍. ആന്റോ ആന്റണി എംപി സെബാസ്റ്റ്യന് കോണ്‍ഗ്രസ് അംഗത്വം നല്‍കി. പിഎ […]

9 Oct 2020 10:40 PM GMT

പിസി ജോര്‍ജിന് തിരിച്ചടി; മൂന്ന് പതിറ്റാണ്ട് ഒപ്പം നിന്ന നേതാവ് കോണ്‍ഗ്രസില്‍
X

കോട്ടയം: കേരള ജനപക്ഷം തിടനാട് മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവും സഹകരണ ബാങ്ക് പ്രസിഡണ്ടുമായ സെൂബാസ്റ്റ്യന്‍ വിളയാനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനപക്ഷത്തിന്റെ സ്വാധീന മേഖലയായ തിടനാട്ടില്‍ മണ്ഡലം പ്രസിഡണ്ട് തന്നെ പാര്‍ട്ടി വിട്ടത് പിസി ജോര്‍ജിന് തിരിച്ചടിയായി.

മൂന്ന് പതിറ്റാണ്ടായി പിസി ജോര്‍ജിനൊപ്പം നിന്ന നേതാവാണ് സെബാസ്റ്റിയന്‍ വിളയാനി. പിസി ജോര്‍ജിനെ മുന്നണിയിലെടുക്കരുതെന്ന് കോണ്‍ഗ്രസ് കമ്മറ്റി പ്രമേയം പാസ്സാക്കിയിരുന്നു. അതേ കോണ്‍ഗ്രസിലേക്കാണ് സെബാസ്റ്റിയന്റെ ചേക്കേറല്‍.

ആന്റോ ആന്റണി എംപി സെബാസ്റ്റ്യന് കോണ്‍ഗ്രസ് അംഗത്വം നല്‍കി. പിഎ സലിം, ജോമോന്‍ ഐക്കര, വിഎം മുഹമ്മദ് ഇല്യാീസ് എന്നിവര്‍ പ്രസംഗിച്ചു.

നേരത്തെ ജോസഫ് വാഴയ്ക്കന്‍, ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തില്‍ പിസി ജോര്‍ജിന്റെ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി കോണ്‍ഗ്രസ്ഐ ഗ്രൂപ്പ് രഹസ്യയോഗം വിളിച്ചിരുന്നു. യോഗത്തിനെത്തിയ ജോസഫ് വാഴയ്ക്കനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

Popular Stories

    Next Story