പാലായില്‍ ജോസ് കെ മാണിക്കെതിരെ പിസി ജോര്‍ജ്; യുഡിഎഫിന്റെ പ്ലാന്‍ ബി ഇങ്ങനെ
കോട്ടയം: മാണി സി കാപ്പന് മുന്നണിയുടെ ഭാഗമാവുകയും പാലായില്‍ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്യുമെന്നാണ് യുഡിഎഫ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ നടന്നില്ലെങ്കില്‍ ഇപ്പോള്‍ യുഡിഎഫിനൊരു പ്ലാന്‍ ബി ഉണ്ട്. ആ പ്ലാന്‍ പിസി ജോര്‍ജിനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കുക എന്നതാണ്. പിസി ജോര്‍ജിനെ മുന്നണിയുടെ ഭാഗമാക്കാന്‍ യുഡിഎഫ് നേതൃത്വത്തിന് താല്പര്യമുണ്ട്. പിസി ജോര്‍ജിനും അത് തന്നെയാണ് താല്പര്യം. എന്നാല്‍ ആന്റോ ആന്റണി എംപി പിസി ജോര്‍ജിന്റെ വരവിനെ എതിര്‍ക്കുന്നു. പ്രാദേശിക നേതൃത്വവും എതിര്‍പ്പുമായി രംഗത്തുണ്ട്. എന്നാല്‍ അനുനയിപ്പിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം […]

കോട്ടയം: മാണി സി കാപ്പന് മുന്നണിയുടെ ഭാഗമാവുകയും പാലായില്‍ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്യുമെന്നാണ് യുഡിഎഫ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ നടന്നില്ലെങ്കില്‍ ഇപ്പോള്‍ യുഡിഎഫിനൊരു പ്ലാന്‍ ബി ഉണ്ട്.
ആ പ്ലാന്‍ പിസി ജോര്‍ജിനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കുക എന്നതാണ്. പിസി ജോര്‍ജിനെ മുന്നണിയുടെ ഭാഗമാക്കാന്‍ യുഡിഎഫ് നേതൃത്വത്തിന് താല്പര്യമുണ്ട്. പിസി ജോര്‍ജിനും അത് തന്നെയാണ് താല്പര്യം. എന്നാല്‍ ആന്റോ ആന്റണി എംപി പിസി ജോര്‍ജിന്റെ വരവിനെ എതിര്‍ക്കുന്നു. പ്രാദേശിക നേതൃത്വവും എതിര്‍പ്പുമായി രംഗത്തുണ്ട്. എന്നാല്‍ അനുനയിപ്പിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
പൂഞ്ഞാര്‍, പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് പിസി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫിനോട് ചോദിക്കുന്നത്. പൂഞ്ഞാറിലും പാലായിലും ജനപക്ഷം തൃപ്തിപ്പെട്ടേക്കും. പൂഞ്ഞാറില്‍ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണിനെ മത്സരിപ്പിച്ച് പാലായിലേക്ക് മാറാനാണ് പിസി ജോര്‍ജ് ആഗ്രഹിക്കുന്നത്.
പിസി ജോര്‍ജ് മുന്നണിയില്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ആരെങ്കിലും ഒരാള്‍ തന്നെ പൂഞ്ഞാറില്‍ മത്സരിക്കും. ജോസഫ് വാഴയ്ക്കന്, കെപിസിസി സെക്രട്ടറി ടോമി കല്ലാനി, ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ്, കെപിസിസി സെക്രട്ടറി പിഎ സലീം എന്നിവര്‍ക്കാണ് സാധ്യത.
എല്‍ഡിഎഫില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനോ ജനാധിപത്യ കേരള കോണ്‍ഗ്രസിനോ നല്‍കും. പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുകയാണെങ്കില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചങ്ങനാശേരിയില്‍ മത്സരിക്കും. അല്ലെങ്കില്‍ തിരിച്ചും. ജനാധിപത്യ കേരള കോണ്‍ഗ്രസിനാണ് സീറ്റ് നല്കുന്നതെങ്കില് കഴിഞ്ഞ തവണ മത്സരിച്ച പിസി ജോസഫ് തന്നെ മത്സരിക്കും.