Top

‘ശ്രീരാമകൃഷ്ണന്‍ ഡിവൈഎഫ്‌ഐക്കാരന്‍, തെറ്റ് ചെയ്യില്ല’; സ്വര്‍ണകടത്തില്‍ പങ്കുണ്ടെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിട്ടാല്‍ മതിയെന്ന് പിസി ജോര്‍ജ്ജ്

കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെയുള്ള ആരോപണങ്ങള്‍ തള്ളി പിസി ജോര്‍ജ്ജ്. ശ്രീരാമകൃഷ്ണന്‍ കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന് സ്വര്‍ണ കടത്തില്‍ ബന്ധമുണ്ടെന്ന ആരോപണം ശരിയാണെങ്കില്‍ പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിടുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടേഴ്‌സ് ടിവി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്. ‘സ്പീക്കറെക്കുറിച്ച് അങ്ങനെ ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. കാരണം, അദ്ദേഹം ഡിവൈഎഫ്‌ഐക്കാരനാണ്. പിന്നീടാണ് മാര്‍ക്‌സിസ്റ്റുകാരനായത്. ഇവിടുത്തെ ഒരു വിപ്ലവ പ്രസ്താനത്തിന്റെ യുവജന പാര്‍ട്ടിയില്‍ സജീവമായിരുന്ന ആളാണ് ശ്രീരാമകൃഷ്ണന്‍. അതിന്റെ അഖിലേന്ത്യാ നേതാവായിരുന്നു അദ്ദേഹം. […]

8 Dec 2020 11:26 AM GMT

‘ശ്രീരാമകൃഷ്ണന്‍ ഡിവൈഎഫ്‌ഐക്കാരന്‍, തെറ്റ് ചെയ്യില്ല’; സ്വര്‍ണകടത്തില്‍ പങ്കുണ്ടെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിട്ടാല്‍ മതിയെന്ന് പിസി ജോര്‍ജ്ജ്
X

കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെയുള്ള ആരോപണങ്ങള്‍ തള്ളി പിസി ജോര്‍ജ്ജ്. ശ്രീരാമകൃഷ്ണന്‍ കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന് സ്വര്‍ണ കടത്തില്‍ ബന്ധമുണ്ടെന്ന ആരോപണം ശരിയാണെങ്കില്‍ പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിടുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടേഴ്‌സ് ടിവി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്.

‘സ്പീക്കറെക്കുറിച്ച് അങ്ങനെ ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. കാരണം, അദ്ദേഹം ഡിവൈഎഫ്‌ഐക്കാരനാണ്. പിന്നീടാണ് മാര്‍ക്‌സിസ്റ്റുകാരനായത്. ഇവിടുത്തെ ഒരു വിപ്ലവ പ്രസ്താനത്തിന്റെ യുവജന പാര്‍ട്ടിയില്‍ സജീവമായിരുന്ന ആളാണ് ശ്രീരാമകൃഷ്ണന്‍. അതിന്റെ അഖിലേന്ത്യാ നേതാവായിരുന്നു അദ്ദേഹം. അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ ചെയ്തു എന്നത് ശരിയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിടണമെന്നാണ് എനിക്ക് പറയാനുള്ളത്’, പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

‘എനിക്കത് വിശ്വസിക്കാന്‍ കഴിയില്ല. 24 കൂട്ടം മരുന്നുണ്ട് ശ്രീരാമകൃഷ്ണന്. ആരോഗ്യമില്ല. നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതെല്ലാം ഡിവൈഎഫ്‌ഐക്കാരന്‍ ആയിരുന്നപ്പോള്‍ കേരള പൊലീസ് കൊടുത്ത തൊഴിയുടെ ഭാഗമാണ്. ആ മനുഷ്യന്‍, ഇത്രയും ത്യാഗം സഹിച്ച വ്യക്തി ഇങ്ങനെയാവുക എന്നെനിക്ക് ചിന്തിക്കാന്‍ പറ്റുന്നില്ല. പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിട്ടാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം’, അദ്ദേഹം പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനം നടത്തി സ്വര്‍ണ കള്ളക്കടത്തിലൂടെ നടത്തിയെന്നതില്‍ സംശയമില്ല. പക്ഷേ അത് ആര് നടത്തിയെന്ന കാര്യമാണ് കണ്ടുപിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇഡിയും കസ്റ്റംസും സത്യം കണ്ടെത്താന്‍ വേണ്ടി അന്വേഷണം നടത്തണം. അത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നുണ്ടോ എന്നതാണ് അറിയേണ്ടതെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള അതിയായ മോഹവുമായി നടക്കുകയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. അതിന് വേണ്ടി അദ്ദേഹം പത്തിരുപത് തവണ യുഎഇയില്‍ പോയിട്ടുണ്ട്. അത് വെച്ചാണ് പത്രക്കാര്‍ ഓരോന്ന് എഴുതുന്നത്.

സ്വര്‍ണ കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും മാപ്പുസാക്ഷിയാക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്നും പിസി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. ഇഡിക്ക് യഥാര്‍ത്ഥ പ്രതികളെയല്ല ആവശ്യം. വേറെ ലക്ഷ്യം അവര്‍ക്കുണ്ട് എന്നത് വ്യക്തമാണെന്നും പറഞ്ഞു.

‘സ്വപ്ന സുരേഷ് അഞ്ചാറ് മാസമായി ഇഡിയുടെ കസ്റ്റഡിയിലാണ്. അവിടെ മടുത്തപ്പോള്‍ അവര്‍ സത്യം തുറന്നുപറഞ്ഞതാണോ അതോ ആരെങ്കിലും പറയിപ്പിച്ചതാണോ എന്ന കാര്യങ്ങളാണ് അറിയേണ്ടത്. സ്വര്‍ണക്കടത്തിന് ഇത്രത്തോളം കൂട്ടുനിന്ന പ്രതിയാണ് സ്വപ്ന സുരേഷ്. കള്ളക്കടത്തിനും തീവ്രവാദത്തിനും ബന്ധമുള്ളയാളാണ് ശിവശങ്കര്‍. ഇവരെ രണ്ടുപേരെയും മാപ്പുസാക്ഷിയാക്കാന്‍ ഇഡി ശ്രമിക്കുന്നു എന്ന വിവരം പുറത്തുവന്നപ്പോള്‍ മുതല്‍ എനിക്ക് സംശയമുണ്ട്. അതിന്റെ ആവശ്യമെന്താണ്? പ്രധാന കുറ്റവാളികള്‍ അവരാണ്. അവരെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുകയാണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം രാഷ്ട്രീയ നേതൃത്വത്തെ അപമാനിക്കുക എന്നാണ്. ഇഡിയുടെ അന്വേഷണണം നിഷ്പക്ഷമാണെങ്കില്‍ ഇതിന് പ്രതിയാരാണ്, പിന്നില്‍ രാഷ്ട്രീയക്കാരുണ്ടോ, മുഖ്യമന്ത്രിയോ സ്പീക്കറോ പിസി ജോര്‍ജ്ജോ ആരെ വേണമെങ്കിലും പ്രതിയാക്കാം. അതിലൊന്നും പ്രശ്നമല്ല. ഇവിടെ അതല്ല. പ്രധാന പ്രതികളെ മാപ്പുസാക്ഷിയാക്കുക എന്ന് പറഞ്ഞാല്‍ ഇഡിയുടെ ഉദ്ദേശം വേറെയാണ്’, പിസി ജോര്‍ജ്ജ് പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പിണറായി വിജയന്റെ വീട്ടിലെത്തിക്കണം എന്ന ഉദ്ദേശമാണ് ഇഡിക്ക് എന്നാണ് ഞാന്‍ സംശയിക്കുന്നത്. കാരണം, കുറ്റക്കാരായ ശിവശങ്കരനെയും സ്വപ്ന സുരേഷ് എന്ന സ്ത്രീയെയും മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ അര്‍ത്ഥം വേറെ എന്താണ്? യഥാര്‍ത്ഥ പ്രതികളെയല്ല അവര്‍ക്ക് വേണ്ടത്. വേറെ എന്തോ ലക്ഷ്യം അവര്‍ക്കുണ്ട് എന്നാണ് മനസിലാക്കേണ്ടത്. അരിയാഹാരം കഴിച്ചിട്ടാണ് ചിന്തിക്കുന്നത്. യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റുചെയ്തെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് എനിക്കറിയില്ല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നയാള്‍ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. അങ്ങേര് ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാരജാരാകാതിരിക്കാന്‍ പാടില്ല. ഇല്ലെങ്കില്‍ ജനങ്ങളുടെ സംശയം ഇരട്ടിക്കുമെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

Next Story