
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയാനായി നിന്ന് പൂഞ്ഞാറിനെ പിടിച്ചടക്കിയ പിസി ജോര്‍ജ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിനോട് തോറ്റത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വളരെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ജനവികാരത്തെ ഇളക്കിവിടാന്‍ തെരഞ്ഞെടുപ്പിന് മുന്‍പായി ഒട്ടേറെ സ്മാഷുകള്‍ വീശിയെങ്കിലും ഇത്തവണ പിസിയെ പൂഞ്ഞാറിലെ ജനം കൈവിടുകയായിരുന്നു. ഇതാദ്യമായല്ല പിസി ജോര്‍ജ് സെബാസ്റ്റിയനോട് തോല്‍ക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു പോരാട്ടത്തിലും പിസി, സെബാസ്റ്റ്യന്‍ മുന്നില്‍ സുല്ലിട്ടിരുന്നു.
കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഒരു ഷട്ടില്‍ മത്സരത്തിലാണ് സെബാസ്റ്റ്യന്‍ പിസിയെ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് തോല്‍പ്പിച്ചത്. പിസി ജോര്‍ജും മകന് ഷോണും കളത്തിലിറങ്ങി നന്നായി കളിച്ചിട്ടും സെബാസ്റ്റിയനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കളിയും തെരഞ്ഞെടുപ്പിലെ കാര്യവും തമ്മിലുള്ള സാമ്യം ചൂണ്ടി പൂഞ്ഞാറിലെ അങ്കത്തെ ചര്‍ച്ചചെയ്യുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
ആദ്യമെല്ലാം കിടിലന്‍ സ്മാഷുകളോടെ ജോര്‍ജും ടീമും മുന്നേറിയെങ്കിലും പിന്നീട് കളി സെബാസ്റ്റ്യന്‍ നേടുകയായിരുന്നു. 14-16 സ്കോര്‍ നിലയിലാണ് പിസി ജോര്‍ജ് സെബാസ്റ്റിയനോട് തോറ്റത്. എന്നാല്‍ താന്‍ തോറ്റുകൊടുത്തതാണെന്നും എതിരാളി ജയിക്കണമെന്നുമായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്. കളി കൈയ്യിലിരിക്കട്ടെയെന്ന് സെബാസ്റ്റ്യനും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞിരുന്നു.
177 വോട്ടിനാണ് പിസി ജോര്‍ജ് പരാജയപ്പെട്ടത്. അവസാന റൗണ്ടുകളില്‍ പ്രതീക്ഷിച്ച ലീഡ് പിസി ജോര്‍ജിന് ലഭിച്ചില്ല. മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള മൂന്ന് പഞ്ചായത്തുകളില്‍ നിന്നും കാര്യമായ ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷയില്ല.