Top

‘പി സി യാര് ദളപതി, ആശാന്‍ വരുന്നേരം ഉടക്കാതെ ദൂരെപ്പോയ്ട്,’; പിസി ജോര്‍ജിന് മാസ് പ്രചരണ ഗാനം, വീഡിയോ

കേരള ജനപക്ഷം (സെക്യുലര്‍) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പൂഞ്ഞാര്‍ സിറ്റിംഗ് എംഎല്‍എ പിസി ജോര്‍ജിന് മാസ് പ്രാചാരണ ഗാനം. സിനിമാ സംവിധായകനും അഭിനേതാവുമായ ഷജീര്‍ ഷായുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലിറിക്കല്‍ സോങ് വീഡിയോ പിസി ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പിസി ജോര്‍ജിനെ മാസ് രാഷ്ട്രീയ നേതാവായി ചിത്രീകരിക്കുന്ന സോങ്ങില്‍ വരികളിലുടനീളം പൂഞ്ഞാര്‍ എംഎല്‍എയെക്കുറിച്ചടുള്ള വര്‍ണ്ണനയാണ്. ‘ നിലവില്‍ ഈ നാട്ടിലുള്ള നേതാവാര്, തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടാന്‍ വരുന്നൊരു നേതാവാര്’ എന്ന വരികളോടെയാണ് സോങ് തുടങ്ങുന്നത്. വിഷ്ണു […]

18 March 2021 10:25 AM GMT

‘പി സി യാര് ദളപതി, ആശാന്‍ വരുന്നേരം ഉടക്കാതെ ദൂരെപ്പോയ്ട്,’; പിസി ജോര്‍ജിന് മാസ് പ്രചരണ ഗാനം, വീഡിയോ
X

കേരള ജനപക്ഷം (സെക്യുലര്‍) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പൂഞ്ഞാര്‍ സിറ്റിംഗ് എംഎല്‍എ പിസി ജോര്‍ജിന് മാസ് പ്രാചാരണ ഗാനം. സിനിമാ സംവിധായകനും അഭിനേതാവുമായ ഷജീര്‍ ഷായുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലിറിക്കല്‍ സോങ് വീഡിയോ പിസി ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പിസി ജോര്‍ജിനെ മാസ് രാഷ്ട്രീയ നേതാവായി ചിത്രീകരിക്കുന്ന സോങ്ങില്‍ വരികളിലുടനീളം പൂഞ്ഞാര്‍ എംഎല്‍എയെക്കുറിച്ചടുള്ള വര്‍ണ്ണനയാണ്.

‘ നിലവില്‍ ഈ നാട്ടിലുള്ള നേതാവാര്, തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടാന്‍ വരുന്നൊരു നേതാവാര്’ എന്ന വരികളോടെയാണ് സോങ് തുടങ്ങുന്നത്. വിഷ്ണു വര്‍ധന്‍, സന്തോഷ് എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് ട്രിവാന്‍ഡ്രം സ്റ്റുഡിയോയാണ് കീഴിലാണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്.

താന്‍ മനസ്സിലാക്കിയിടത്തോളം ഇത്തരമൊരു സോങ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഷജീര്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയാണെന്നും അങ്ങനെ ആയിട്ട് കൂടി താങ്കളും സുഹൃത്തുക്കളും എന്നോട് കാണിച്ച് നല്ല മനസ്സിന് എന്നും കടപ്പെട്ടിരിക്കുന്നെന്നും പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

Next Story