പെരുന്തച്ചന് ഉളിയെറിഞ്ഞെന്ന് പിസി ജോര്‍ജ്; ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കുമെന്ന് കെ സുരേന്ദ്രന്
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചിരിക്കെ വിവധ തലങ്ങളില്‍ നിന്നാണ് പ്രതികരണമെത്തുന്നത്. കെകെ ശൈലജയ്ക്ക് മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പെരന്തുന്തച്ചന് ഉളിയെറിഞ്ഞെന്നാണ് തിലകന് അഭിനയിച്ച പെരുന്തച്ചന് സിനിമയിലെ ഫോട്ടോ പങ്കു വെച്ചു കണ്ട് പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനം നല്‍കിയത് സ്വജനപക്ഷപാതപരമായാണെന്ന് കെ സുരേന്ദ്രന് ആരോപിച്ചു. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര് ബിന്ദുവിനും മുഖ്യമന്ത്രി പിണറായി […]

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചിരിക്കെ വിവധ തലങ്ങളില്‍ നിന്നാണ് പ്രതികരണമെത്തുന്നത്. കെകെ ശൈലജയ്ക്ക് മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പെരന്തുന്തച്ചന് ഉളിയെറിഞ്ഞെന്നാണ് തിലകന് അഭിനയിച്ച പെരുന്തച്ചന് സിനിമയിലെ ഫോട്ടോ പങ്കു വെച്ചു കണ്ട് പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മന്ത്രി സ്ഥാനം നല്‍കിയത് സ്വജനപക്ഷപാതപരമായാണെന്ന് കെ സുരേന്ദ്രന് ആരോപിച്ചു. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര് ബിന്ദുവിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന് മുഹമ്മദ് റിയാസിന് മന്ത്രി സ്ഥാനം നല്‍കിയതിനെയും കെ സുരേന്ദ്രന് വിമര്‍ശിച്ചിച്ചു.
‘സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കര്‍ക്ക് മുന്‍ഗാമിയുടെ അതേ യോഗ്യത… ആകെ മൊത്തം സ്വജനപക്ഷപാതം… പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും,’ കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജയെ ഉള്‍പ്പെടുത്താത്തതിനെതിരെ ഇതിനകം പ്രതിഷേധം ശക്തമാണ്. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തതാണ് വലിയ പ്രതിഷേധത്തിന് കാരണമാവുന്നത്. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.
സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തെരഞ്ഞെടുത്തു. സിപിഐഎം മന്ത്രിമാരായി എംവി ഗോവിന്ദന്, കെ രാധാകൃഷ്ണന്, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്, സജി ചെറിയാന്, വി ശിവന്‍കുട്ടി, മുഹമ്ദ് റിയാസ്, ഡോ. ആര് ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന്, എന്നിവരെ നിശ്ചയിച്ചു. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എംബി രാജേഷിനേയും പാര്‍ട്ടി വിപ്പായി കെകെ ശൈലജയേയും തെരഞ്ഞെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനേും തെരഞ്ഞെടുത്തു.