‘എല്ലാം അവര്‍ക്ക് വേണമെന്ന് പറഞ്ഞാല്‍ പറ്റില്ല ‘ മുസ്‌ലിം സമുദായത്തിനെതിരെ വീണ്ടും പിസി ജോര്‍ജ്
മുസ്‌ലിം സമുദായത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. പിഡിപി നേതാവ് മൈലക്കാട് ഷായുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിനിടെ പിസി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്. എല്ലാ വേണമെന്ന് പറഞ്ഞാല്‍ അതിന് കൂട്ടുനില്‍ക്കാനാവില്ലെന്ന് പിസി ജോര്‍ജ് ഈ സംഭാഷണത്തില്‍ പറയുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയുമായി ബന്ധപ്പെട്ടാണ് മൈലക്കാട് ഷാ പിസി ജോര്‍ജിനെ വിളിച്ചത്. മുസ്‌ലിങ്ങള്‍ക്കെതിരെ നേരത്ത നടത്തിയ വിവാദ പരാമര്‍ശത്താല്‍ ധര്‍ണയില്‍ പിസി ജോര്‍ജ് പങ്കെടുക്കുന്നതില്‍ സമുദായത്തിനിടയില്‍ എതിര്‍പ്പുണ്ടായിരുന്നെന്നാണ് മൈലക്കാട് ഷാ പറഞ്ഞത്. സമുദായത്തിനിടയില്‍ എതിര്‍പ്പുണ്ടെന്ന് പറഞ്ഞപ്പോള്‍ […]

മുസ്ലിം സമുദായത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. പിഡിപി നേതാവ് മൈലക്കാട് ഷായുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിനിടെ പിസി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്. എല്ലാ വേണമെന്ന് പറഞ്ഞാല്‍ അതിന് കൂട്ടുനില്‍ക്കാനാവില്ലെന്ന് പിസി ജോര്‍ജ് ഈ സംഭാഷണത്തില്‍ പറയുന്നു.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയുമായി ബന്ധപ്പെട്ടാണ് മൈലക്കാട് ഷാ പിസി ജോര്‍ജിനെ വിളിച്ചത്. മുസ്‌ലിങ്ങള്‍ക്കെതിരെ നേരത്ത നടത്തിയ വിവാദ പരാമര്‍ശത്താല്‍ ധര്‍ണയില്‍ പിസി ജോര്‍ജ് പങ്കെടുക്കുന്നതില്‍ സമുദായത്തിനിടയില്‍ എതിര്‍പ്പുണ്ടായിരുന്നെന്നാണ് മൈലക്കാട് ഷാ പറഞ്ഞത്.
സമുദായത്തിനിടയില്‍ എതിര്‍പ്പുണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്കാരുടെയും അവതാര്യം വേണ്ടെന്നാണ് പിസി ജോര്‍ജ് മറുപടി നല്‍കിയത്.
‘ മുസ്‌ലിം സമുദായത്തിന് എല്ലാം അവര്‍ക്ക് വേണമെന്ന് പറഞ്ഞാല്‍ കൂടെ നില്‍ക്കാന്‍ ആവില്ല. ഞാന്‍ ശരി പറയുന്നവനാണ്. ന്യൂനപക്ഷ വകുപ്പിന്റെ 80 ശതമാനം ഞങ്ങള്‍ക്കു വേണം, 24 ശതമാനം ഞങ്ങള്‍ക്ക് വേണം എന്നു പറഞ്ഞാല്‍ ഞാന്‍ കൂട്ടുനില്‍ക്കില്ല, ‘ പിസി ജോര്‍ജ് പറഞ്ഞു. ഇതു സംബന്ധിച്ചുള്ള ശബ്ദരേഖ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
ജനുവരി 18ാം തിയ്യതി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് വിദഗ്ധന ചികിത്സ വേണം നീതി വേണമെന്നും ഇതിനായി മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചിരുന്നു. വിവിധ രാഷട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്ന ധര്‍ണയില്‍ പിസി ജോര്‍ജിനും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ പിസി ജോര്‍ജ് ധര്‍ണയില്‍ പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധം അറിയിച്ചതോടെ പിസി ജോര്‍ജിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ മുസ്‌ലിങ്ങള്‍ക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ അരുവിത്തറയില്‍ നടന്ന പരിപാടിക്കിടയില്‍ മന്ത്രി കെ ടി ജലീലിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്ലീം സമുദായക്കാരായ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നും മുസ്ലീംകളുടെ പ്രാതനിധ്യം കളക്ടര്‍മാരുടെ എണ്ണത്തില്‍ ഉള്‍പ്പെടെ കൂടിവരുകയാണെന്നും പി സി ജോര്‍ജ് പ്രസ്താവിക്കുകയുണ്ടായി. പൂഞ്ഞാര്‍ പുല്ലപ്പാറയില്‍ കുട്ടികള്‍ കുരിശിന് മുകളില്‍ കയറി നിന്ന് ഫോട്ടോയെടുത്തത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഇത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ ഫോണ്‍ സംഭാഷണത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മുസ്ലീം വിഭാഗങ്ങളിലുള്ളവര്‍ തീവ്രവാദികളായി മാറുന്നെന്നായിരുന്നു. പി സി ജോര്‍ജ് പറഞ്ഞത്.
ഇതിനു പിന്നാവെ പിസി ജോര്‍ജ് ക്ഷമാപണവും നടത്തിയിരുന്നു.തന്റെ പരാമര്‍ശം പെട്ടെന്നുണ്ടായ വികാര പ്രകടനമായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. മുതിര്‍ന്ന പൊതു പ്രവര്‍ത്തകനായ ഞാന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ പാടില്ലാത്തതായിരുന്നു. എന്റെ വാക്കുകള്‍ മുസ്ലിം സമുദായത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. എല്ലാവരേയും വേദനിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവില്ല. അത് ഈരാറ്റുപേട്ടയില്‍ മാത്രമുണ്ടായ പ്രശ്‌നമാണ്. ഖേദം പ്രകടിപ്പിക്കുകയല്ല പരസ്യമായി മാപ്പു ചോദിക്കുകയാണെന്നും പി സി ജോര്‍ജ് കോട്ടയം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസിനിടെ പ്രതികരിച്ചു.