‘തന്തയ്ക്ക് ഞാന്‍ വിളിച്ചേനെ’; കാപ്പന്റെ പ്രസ്താവനയില്‍ ക്ഷുഭിതനായി പി സി ജോര്‍ജ്
പൂഞ്ഞാറില്‍ പി സി ജോര്‍ജ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്. കാപ്പന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്ന് പിസി ജോര്‍ജ് റിപ്പോട്ടര്‍ ടിവിയോട് പറഞ്ഞു. തനിക്ക് സ്വന്തമായി പാര്‍ട്ടിയുണ്ട്. സ്വതന്ത്രനാകേണ്ട ആവശ്യമില്ല. തന്റെ സ്ഥാനാര്‍ഥിത്വം കാപ്പന് നിശ്ചയിക്കേണ്ട. ജനപക്ഷം സെക്കുലര്‍ എന്ന പാര്‍ട്ടിയുടെ പേരിലേ മത്സരിക്കൂ എന്നും പി സി ജോര്‍ജ് വ്യക്തമാക്കി. പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത് ചോദ്യം: പി സി ജോര്‍ജ് […]
13 Feb 2021 7:37 AM GMT
സുജു ബാബു

പൂഞ്ഞാറില്‍ പി സി ജോര്‍ജ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്. കാപ്പന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്ന് പിസി ജോര്‍ജ് റിപ്പോട്ടര്‍ ടിവിയോട് പറഞ്ഞു. തനിക്ക് സ്വന്തമായി പാര്‍ട്ടിയുണ്ട്. സ്വതന്ത്രനാകേണ്ട ആവശ്യമില്ല. തന്റെ സ്ഥാനാര്‍ഥിത്വം കാപ്പന് നിശ്ചയിക്കേണ്ട. ജനപക്ഷം സെക്കുലര്‍ എന്ന പാര്‍ട്ടിയുടെ പേരിലേ മത്സരിക്കൂ എന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്
ചോദ്യം: പി സി ജോര്‍ജ് പൂഞ്ഞാറില്‍ യുഡിഎഫിന്റെ പൊതുസ്വതന്ത്രനായി മത്സരിക്കുമെന്ന് മാണി സി കാപ്പന് പറഞ്ഞു. അതില്‍ വസ്തുതയുണ്ടോ
ഞാന്‍ പറഞ്ഞാല്‍ കൂടിപ്പോകും. മാണി സി കാപ്പനേ പോലെ ഒരാള്‍ അങ്ങനെ പറയാന്‍ പാടില്ല. ഞാന്‍ കാപ്പനോട് ചോദിച്ചു. ‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല’ എന്ന് കാപ്പന് സത്യം പറഞ്ഞതുകൊണ്ടാണ്. അല്ലേല്‍ അങ്ങേരുടെ തന്തയ്ക്ക് ഞാന്‍ വിളിച്ചേനെ. കാരണം എന്റെ പാര്‍ട്ടിയുടെ ചെയര്മാന് മാണി സി കാപ്പനല്ല. മാണി സി കാപ്പന് എംഎല്‍എ ആയിട്ട് ഒന്നരക്കൊല്ലമേ ആയുള്ളൂ. ഞാന്‍ 40 കൊല്ലമായി എംഎല്‍എ പണിയും കൊണ്ട് നടക്കുന്നതാണ്. എന്റെ ചെയര്മാന് സ്ഥാനവും എന്റെ സ്ഥാനാര്‍ഥിത്വവുമൊന്നും കാപ്പന് നിശ്ചയിക്കേണ്ട. അതിന്റെ ആവശ്യവുമില്ല. എനിക്കൊരു പാര്‍ട്ടിയുണ്ട്. ഞാന്‍ സ്വതന്ത്രനാകേണ്ട കാര്യമെന്താ? ഞാന്‍ കേരള ജനപക്ഷം സെക്കുലറിന്റെ രക്ഷാധികാരിയാണ്. ആ പാര്‍ട്ടിയുടെ പേരിലേ മത്സരിക്കൂ. ഒരു സംശയവും വേണ്ട. ധൈര്യമായിട്ടിരുന്നോളൂ.
മാണി സി കാപ്പന് പറഞ്ഞത്
ചോദ്യം: താങ്കളും പി സി ജോര്‍ജും സുഹൃത്തുക്കളാണല്ലോ. അദ്ദേഹം ഇപ്പോഴും മുന്നണിക്ക് പുറത്തുനില്‍ക്കുകയാണ്. അതില്‍ എന്തെങ്കിലും?
കാപ്പന്: ഇടതുമുന്നണിയുടെയാണോ? വലതുമുന്നണിയുടെയാണോ? അദ്ദേഹം യുഡിഎഫിന്റെ പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കും.
ചോദ്യം: പൂഞ്ഞാറിലാണോ?
കാപ്പന്: അതെ, സംശയമൊന്നും വേണ്ട.
ചോദ്യം: അദ്ദേഹം അതില്‍ ഉറപ്പു പറയുന്നില്ലല്ലോ?
കാപ്പന്: ഞാന്‍ ഉറപ്പു പറയുന്നു, സംഭവിക്കാന്‍ പോകുന്ന കാര്യം ഞാന്‍ കൃത്യമായിട്ട് പറയാം.
ചോദ്യം: യുഡിഎഫ് നേതാക്കള്‍ ഉറപ്പ് കൊടുത്തിട്ടുണ്ടോ?
കാപ്പന്: അതൊക്കെ നടന്നിട്ടുണ്ടെന്നേ?”
Also Read: ‘കൂടെ എത്ര പേരുണ്ടെന്ന് നാളെ കണ്ടറിയാം’; വെല്ലുവിളിച്ച് ശശീന്ദ്രന് വിഭാഗം; ‘കാപ്പന്റേത് സിനിമാ, ബിസിനസ് ശൈലി’
മാണി സി കാപ്പന് പാലായില്‍ മത്സരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാപ്പനില്ലെങ്കില്‍ താന്‍ പാലായില്‍ പോയി ഒറ്റയ്ക്ക് മത്സരിക്കും. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി പോലും സുരക്ഷിതനല്ല. എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടാന്‍ നിലവില്‍ സാധ്യത ഏറെയുണ്ടെന്നും പിസി ജോര്‍ജ് പറയുകയുണ്ടായി.