Top

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് പിസി ജോര്‍ജ്; അമ്പത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് പിസി ജോര്‍ജിന്റെ കേരള ജനപക്ഷം. തന്റെ മണ്ഡലത്തിന്റെ പൂഞ്ഞാര്‍ തെക്കേകര, തിടനാട്, ഈരാറ്റുപേട്ട നഗരസഭ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കോവിടിനിടയിലും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സ്ഥിതിക്ക് കേരള ജനപക്ഷം സെക്കുലർ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക… Posted by PC George on Friday, 6 November 2020 തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണര്‍ അറിയിച്ചു. […]

6 Nov 2020 6:21 AM GMT

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് പിസി ജോര്‍ജ്; അമ്പത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
X

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് പിസി ജോര്‍ജിന്റെ കേരള ജനപക്ഷം. തന്റെ മണ്ഡലത്തിന്റെ പൂഞ്ഞാര്‍ തെക്കേകര, തിടനാട്, ഈരാറ്റുപേട്ട നഗരസഭ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

കോവിടിനിടയിലും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സ്ഥിതിക്ക് കേരള ജനപക്ഷം സെക്കുലർ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക…

Posted by PC George on Friday, 6 November 2020

തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഡിസംബര്‍ എട്ടുമുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ട്, പത്ത്, 14 എന്നീ തിയതികളിലാണ് വോട്ടെടുപ്പ്.

ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട,ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നടക്കുക.

ഡിസംബര്‍ 10ലെ രണ്ടാംഘട്ട വോട്ടെടുപ്പ് കോട്ടയം, എറണാകുളം തൃശ്ശൂര്‍ പാലക്കാട്, വയനാട് ജില്ലകളിലായി നടക്കും.

മൂന്നാംഘട്ടം ഡിസംബര്‍ 14 ന് മലപ്പുറം കോഴിക്കോട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായും നടക്കും.

രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.

കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന് തടസമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിവാവും തെരഞ്ഞെടുപ്പ്. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും വോട്ടിങിന് സൗകര്യമൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

നവംബര്‍ 19നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20നാണ്. നവംബര്‍ 23നാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തിയതി.

സ്ഥാനാര്‍ത്ഥികളുടെ ചെലവ് ഇരട്ടിയിലധികമാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയും ജില്ലാപഞ്ചായത്ത്-കോര്‍പറേഷനുകളില്‍ 1.5 ലക്ഷം രൂപയുമാണ് ചെലവഴിക്കാവുന്ന തുക.മാതൃക പെരുമാറ്റച്ചട്ടം ഇന്നുമുതല്‍ നിലവില്‍ വരും.

1199 തദ്ദേശ സ്ഥാനപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്തുകള്‍ 14 ജില്ലാ പഞ്ചായത്തുകള്‍, 86 നഗരസഭകള്‍, ആറ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story