യുഡിഎഫുമായി ചര്‍ച്ച നടക്കവേ ജനപക്ഷ പിന്തുണ എല്‍ഡിഎഫിന്; പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും
കോട്ടയം: യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരവേ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ ജനപക്ഷം. പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്തിലാണ് ജനപക്ഷം അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചത്. പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അഞ്ച് സീറ്റുകള്‍ വീതവും ജനപക്ഷത്തിന് നാല് സീറ്റുകളുമാണുള്ളത്. വോട്ടെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ജനപക്ഷവും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. എല്‍ഡിഎഫിലെ ജോര്‍ജ് മാത്യുവിനും യുഡിഎഫിലെ റോജി തോമസിനും അഞ്ച് വോട്ടുകള്‍ വീതവും ജനപക്ഷത്തിലെ അനില്‍കുമാര്‍ മഞ്ഞപ്ലാക്കലിന് നാല് വോട്ടുകളും ലഭിച്ചു. രണ്ടാം ഘട്ട […]

കോട്ടയം: യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരവേ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ ജനപക്ഷം. പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്തിലാണ് ജനപക്ഷം അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചത്.
പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അഞ്ച് സീറ്റുകള്‍ വീതവും ജനപക്ഷത്തിന് നാല് സീറ്റുകളുമാണുള്ളത്. വോട്ടെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ജനപക്ഷവും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു.
എല്‍ഡിഎഫിലെ ജോര്‍ജ് മാത്യുവിനും യുഡിഎഫിലെ റോജി തോമസിനും അഞ്ച് വോട്ടുകള്‍ വീതവും ജനപക്ഷത്തിലെ അനില്‍കുമാര്‍ മഞ്ഞപ്ലാക്കലിന് നാല് വോട്ടുകളും ലഭിച്ചു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ജനപക്ഷ സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി.
ഈ ഘട്ടത്തില്‍ ജനപക്ഷ അംഗങ്ങളില്‍ രണ്ട് പേരാണ് എല്‍ഡിഎഫിന് വോട്ട് ചെയ്തത്. രണ്ടംഗങ്ങളുടെ വോട്ടുകള്‍ അസാധുവായി. വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ മൂന്നംഗങ്ങളുടെ വോട്ടുകള്‍ അസാധുവായെങ്കിലും ഒരംഗത്തിന്റെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചു. ഇതോടെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനങ്ങള്‍ എല്‍ഡിഎഫിന് ലഭിക്കുകയായിരുന്നു.
മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായി തിരക്കിട്ട ചര്‍ച്ചകളിലാണ് പിസി ജോര്‍ജ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് പി സി ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടുപോയ വിടവ് നികത്താന്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് പരമാവധി ആളെ കൊണ്ടുവരണമെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്.
ആദ്യഘട്ടചര്‍ച്ചയില്‍ മധ്യതിരുവിതാംകൂറില്‍ മൂന്ന് നിയമസഭാ സീറ്റുകളാണ് പിസി ജോര്‍ജ് ആവശ്യപ്പെട്ടത്. പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളിയും പാലായും ജനപക്ഷം ആവശ്യപ്പെട്ടു. മുന്നണി പ്രവേശ ചര്‍ച്ചയില്‍ പി സി ജോര്‍ജ് പാലാ ചോദിച്ചതിന് പിന്നാലെയാണ് പി ജെ ജോസഫ്, മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രസ്താവനയിറക്കിയത്. ഏറെ ചര്‍ച്ചയ്ക്കിടയാക്കിയ ഈ പരാമര്‍ശം പി സി ജോര്‍ജിന് പാലാ കൊടുക്കാതിരിക്കാനുള്ള ജോസഫിന്റെ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
താന്‍ ഏത് മുന്നണിയിലായിരിക്കുമെന്ന വിവരം ഒരാഴ്ച്ചയ്ക്കകം അറിയാമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിനിടെയായിരുന്നു പിസി ജോര്‍ജിന്റെ പ്രഖ്യാപനം. ജനപക്ഷം ഏത് മുന്നണിയാണെന്ന നികേഷ് കുമാറിന്റെ ചോദ്യത്തിന് പിസി നല്‍കിയ മറുപടി ഇങ്ങനെ: ‘എന്റെ കാര്യം ഞാന്‍ ഒരാഴ്ചക്കുള്ളില്‍ പറയാം. എനിക്ക് തീരുമാനമെടുക്കാന്‍ രണ്ടു ദിവസം മതി. ഞാന്‍ ഒറ്റയ്ക്ക് യുദ്ധം ചെയ്തയാളാണ്. എനിക്കെന്ത് പേടി. എന്റെ ഭൂരിപക്ഷം കണ്ട് നികേഷ് വരെ സങ്കടപ്പെട്ടില്ലേ. 28,000 ആയിരുന്നു ഭൂരിപക്ഷം. ഇത്തവണ മകന്‍ ജില്ലാ പഞ്ചായത്തില്‍ മത്സരിച്ചു. ചെറുക്കന്‍ 2000 വോട്ടിന് ജയിച്ചു. ഒറ്റയ്ക്കായിരുന്നു. പക്ഷ ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ഞാന്‍ ജയിക്കുന്നതും ജനത്തിന്റെ പിന്തുണ കൊണ്ടാണ്. ജനങ്ങളെ സ്‌നേഹിച്ചാല്‍ മതി. ഞാന്‍ ആരെയും വെറുപ്പിക്കില്ല.’
തനിക്കെതിരെ പലപ്പോഴായി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള പിസി ജോര്‍ജിനെ യുഡിഎഫിലെടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് കടുത്ത എതിര്‍പ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.