Top

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ്; ‘കേരളത്തില്‍ ലൗ ജിഹാദ് കൂടുതല്‍’

രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാണെന്നും എന്നാല്‍ അതിനെ താന്‍ നേരിടുമെന്നും പിസി ജോര്‍ജ് പറഞ്ഞു. സുപ്രീംകോടതി ലവ് ജിഹാദ് ഇല്ലെന്നു പറയുന്നു. എന്നാല്‍ ലൗ ജിഹാദ് ഉണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ എച്ച്.ആര്‍.ഡി.എസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശംം. പിസി ജോര്‍ജ് പറഞ്ഞത്: ”സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ […]

11 April 2021 9:11 AM GMT

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ്; ‘കേരളത്തില്‍ ലൗ ജിഹാദ് കൂടുതല്‍’
X

രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാണെന്നും എന്നാല്‍ അതിനെ താന്‍ നേരിടുമെന്നും പിസി ജോര്‍ജ് പറഞ്ഞു. സുപ്രീംകോടതി ലവ് ജിഹാദ് ഇല്ലെന്നു പറയുന്നു. എന്നാല്‍ ലൗ ജിഹാദ് ഉണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ എച്ച്.ആര്‍.ഡി.എസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശംം.

പിസി ജോര്‍ജ് പറഞ്ഞത്: ”സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത്, പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം ഞാന്‍ അങ്ങ് നേരിട്ടോളാം. നമ്മുടേത് മതേതാര, ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. ഇങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തില്‍ കൂടുതലുമാണ്.”

സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

Next Story