Top

കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തിലെ സഭാ ശാസന; ഞാന്‍ ളോഹയിട്ട് വന്നാല്‍ അംഗീകരിക്കുമോയെന്ന് പി സി ജോര്‍ജ്; ‘ഒന്ന് പറയട്ടെടാ ഉവ്വെ’

ബിഷപ്പ് ഫ്രാങ്കോ മുളയക്ക്‌ലിനെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പി സി ജോര്‍ജ് എംഎല്‍എയ്ക്ക് നിയമസഭയുടെ ശാസന. ഈ വിഷയത്തിലുണ്ടായ പി സി ജോര്‍ജിന്റെ പ്രവൃത്തികള്‍ നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും നിയമസഭയിലേയും അതിലെ അംഗങ്ങളുടേയും അന്തസിന് കോട്ടം തട്ടുന്നതാണെന്നുമുള്ള എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭയില്‍ വായിച്ചു. ശാസനയെ സ്വാഗതം ചെയ്ത് പി സി ജോര്‍ജ് കന്യാസ്ത്രീയെ സഭ പുറത്താക്കിയതാണെന്ന വാദത്തിലൂന്നി തന്റെ ഭാഗം ന്യായീകരിക്കാനാണ് ശ്രമിച്ചത്. ഇതിനെ എതിര്‍ക്കാനായി മറുപടിയ്ക്കിടെ ഇടപെട്ട […]

22 Jan 2021 3:47 AM GMT

കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തിലെ സഭാ ശാസന; ഞാന്‍ ളോഹയിട്ട് വന്നാല്‍ അംഗീകരിക്കുമോയെന്ന് പി സി ജോര്‍ജ്; ‘ഒന്ന് പറയട്ടെടാ ഉവ്വെ’
X

ബിഷപ്പ് ഫ്രാങ്കോ മുളയക്ക്‌ലിനെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പി സി ജോര്‍ജ് എംഎല്‍എയ്ക്ക് നിയമസഭയുടെ ശാസന. ഈ വിഷയത്തിലുണ്ടായ പി സി ജോര്‍ജിന്റെ പ്രവൃത്തികള്‍ നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും നിയമസഭയിലേയും അതിലെ അംഗങ്ങളുടേയും അന്തസിന് കോട്ടം തട്ടുന്നതാണെന്നുമുള്ള എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭയില്‍ വായിച്ചു. ശാസനയെ സ്വാഗതം ചെയ്ത് പി സി ജോര്‍ജ് കന്യാസ്ത്രീയെ സഭ പുറത്താക്കിയതാണെന്ന വാദത്തിലൂന്നി തന്റെ ഭാഗം ന്യായീകരിക്കാനാണ് ശ്രമിച്ചത്. ഇതിനെ എതിര്‍ക്കാനായി മറുപടിയ്ക്കിടെ ഇടപെട്ട നിയമസഭാംഗത്തോട് ‘ഒന്ന് പറയട്ടെടാ ഉവ്വെ’ എന്ന് പി സി ജോര്‍ജ് തിരിച്ചടിച്ചു.

ഞാനിപ്പോ ഒരു ളോഹയിട്ട് ഇവിടെ വന്ന് നിന്നിട്ട് ഞാന്‍ വൈദികനാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ? അത് സാധ്യമല്ല. അതുപോലെ എത്തിക്‌സ് കമ്മിറ്റി പറഞ്ഞിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ എന്നാണ്. സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു സ്ത്രീ എങ്ങനെ ഒരു കന്യാസ്ത്രീ ആകും?

പി സി ജോര്‍ജ്

നിയമസഭയുടെ ശാസന

പീഢനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ ശ്രീ പി സി ജോര്‍ജ് എംഎല്‍എ മോശമായ പരാമര്‍ശങ്ങള്‍ നടത്തിവരികയാണെന്നും അവരെ പിന്തുണച്ചവരെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുകയുമാണെന്ന് ആരോപിച്ച് ലഭിച്ച പരാതികളില്‍ പരിശോധിച്ചപ്പോള്‍ വസ്തുതാപരമായി ശരിയാണെന്നും പീഢനക്കേസിലെ ഇരയ്ക്ക് പൊതുസമൂഹം നല്‍കേണ്ട പിന്തുണയ്ക്കും സംരക്ഷണത്തിനും വിരുദ്ധമായി സമൂഹത്തിന് മാതൃതയാകേണ്ട ഒരു നിയമസഭാംഗം തന്റെ വ്യക്തിതാല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി അവരെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം വളരെ ഗൗരവതരമാണെന്നും പൊതുജീവിതത്തിലും ഉയര്‍ന്ന ജീവിത നിലവാരത്തിലുമുള്ള സന്മാര്‍ഗികതയും അന്തസും മര്യാദയും മൂല്യങ്ങളും നിലനിര്‍ത്താന്‍ നിയമസഭാംഗങ്ങള്‍ ബാധ്യസ്ഥരാണെന്നിരിക്കെ ശ്രീ പി സി ജോര്‍ജിന്റെ ഈ വിഷയത്തിലുണ്ടായ പ്രവൃത്തികള്‍ നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും നിയമസഭയിലേയും അതിലെ അംഗങ്ങളുടേയും അന്തസിന് കോട്ടം തട്ടുന്നതാണെന്നും അതിന്റെ പേരില്‍ അദ്ദേഹത്തെ ശാസിക്കേണ്ടതാണെന്നും പ്രിവിലേജസ് എത്തിക്‌സ് എന്നിവ സംബന്ധിച്ച കമ്മിറ്റി അതിന്റെ ഏഴാമത്തെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. പ്രസ്തുത റിപ്പോര്‍ട്ട് ജനുവരി 21-ാം തീയതി ഈ സഭ അംഗീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിയമസഭാംഗങ്ങള്‍ക്കുള്ള ചട്ടം 53 ബി നല്‍കുന്ന അധികാരമുപയോഗിച്ച് ശ്രീ പി സി ജോര്‍ജിനെ സഭ ശാസിക്കുന്നു.

പി സി ജോര്‍ജിന്റെ മറുപടി

‘ബഹുമാനപ്പെട്ട സ്പീക്കര്‍ അങ്ങു നല്‍കിയ ശാസന, പ്രത്യേകിച്ച് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള ശാസനയെ വളരെ ആദരവോടുകൂടി ഞാന്‍ സ്വീകരിക്കുകയാണ്. ഒരു തര്‍ക്കവും വേണ്ട. പക്ഷെ, വേറൊരു കാര്യം അങ്ങേയ്ക്ക് ഞാനൊരു കത്ത് നല്‍കിയിട്ടുണ്ട്. അതിനകത്ത് ഒരു ചെറിയമാറ്റം. ഞാന്‍ വ്യക്തിപരമായിട്ടല്ല. ഞാന്‍ ഒരു ക്രൈസ്തവനാണ്. പറയട്ടെടാ ഉവ്വെ (ഇടയില്‍ കയറി സംസാരിച്ചയാളോട്). അപ്പോള്‍ ക്രൈസ്തവന്‍ എന്ന നിലയില്‍ ഞങ്ങളുടെ ഒരു അഭിവന്ദ്യ പിതാവിനെതിരെ ചില സ്ത്രീകള്‍ പരാമര്‍ശം നടത്തിയപ്പോള്‍ അതിനെതിരെ ഞാന്‍ പരാമര്‍ശം നടത്തി എന്നതിന്റെ പേരിലാണ് ഈ ശാസന. അതുകൊണ്ടാണ് ഞാനത് സ്വീകരിക്കുന്നത്. പക്ഷെ, അങ്ങയോട് എനിക്ക് അപേക്ഷയുള്ളത് എന്താണെന്നുവെച്ചാല്‍ ഞാനിപ്പോ ഒരു ളോഹയിട്ട് ഇവിടെ വന്ന് നിന്നിട്ട് ഞാന്‍ വൈദികനാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ? അത് സാധ്യമല്ല. അതുപോലെ എത്തിക്‌സ് കമ്മിറ്റി പറഞ്ഞിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ എന്നാണ്. സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു സ്ത്രീ എങ്ങനെ ഒരു കന്യാസ്ത്രീ ആകും? ഞാന്‍ അങ്ങേയ്ക്ക് തന്ന കത്ത് അതാണ്. എത്തിക്‌സ് കമ്മിറ്റിയുടെ ഏഴാമത്തെ റിപ്പോര്‍ട്ടില്‍ വാദിയായ കന്യാസ്ത്രീക്കെതിരെ എന്ന് കാണുന്നു. എന്നാല്‍ മേപ്പടി സ്ത്രീ സഭയില്‍ നിന്നും പുറത്താക്കപ്പെട്ടതാണ്.’

പി സി ജോര്‍ജിന്റെ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍ പറഞ്ഞതിങ്ങനെ. ‘കന്യാസ്ത്രീയാണെങ്കിലും കന്യാസ്ത്രീ അല്ലെങ്കിലും സ്ത്രീകളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് സഭാസമിതിയുടെ നിര്‍ദ്ദേശം. അത് അംഗീകരിക്കുകയാണ് വേണ്ടത്.’

Next Story