Top

‘മുന്നുമാസം സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ചത്തുപോകുമായിരുന്നോ’; കൊവിഡ് വ്യാപനത്തില്‍ പി സി ജോര്‍ജ്

കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് അഹ്വാനം ചെയ്ത് പി സി ജോര്‍ജ് എംഎല്‍എ. നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ തള്ളിയ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റുവഴിയുള്ള പൂഞ്ഞാര്‍ എംഎല്‍എയുടെ ആഹ്വാനം. കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന തന്റെ നിര്‍ദ്ദേശം സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തള്ളിയെന്നും, കോടതിയെ സമീപിച്ചപ്പോള്‍ എല്ലാം സജ്ജമാണെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അവകാശപ്പെട്ട സര്‍ക്കാരിപ്പോള്‍ എവിടെയാണെന്നുമായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. കൊറോണ ഇന്ന് ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും കേരളത്തിലും വളരെ വേഗത്തില്‍ […]

16 April 2021 3:00 AM GMT

‘മുന്നുമാസം സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ചത്തുപോകുമായിരുന്നോ’; കൊവിഡ് വ്യാപനത്തില്‍ പി സി ജോര്‍ജ്
X

കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് അഹ്വാനം ചെയ്ത് പി സി ജോര്‍ജ് എംഎല്‍എ. നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ തള്ളിയ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റുവഴിയുള്ള പൂഞ്ഞാര്‍ എംഎല്‍എയുടെ ആഹ്വാനം.

കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന തന്റെ നിര്‍ദ്ദേശം സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തള്ളിയെന്നും, കോടതിയെ സമീപിച്ചപ്പോള്‍ എല്ലാം സജ്ജമാണെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അവകാശപ്പെട്ട സര്‍ക്കാരിപ്പോള്‍ എവിടെയാണെന്നുമായിരുന്നു എംഎല്‍എയുടെ വിമര്‍ശനം.

കൊറോണ ഇന്ന് ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും കേരളത്തിലും വളരെ വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ അപകടം മുന്നില്‍ കണ്ടുകൊണ്ട് ഞാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിനയപുരസരം ഗവണ്‍മെന്റിനോട് അപേക്ഷിച്ചു. പക്ഷേ അവര്‍ അത് സമ്മതിച്ചില്ല. ഇലക്ഷന്‍ കമ്മീഷനോട് നിര്‍ബന്ധിച്ചു സമ്മതിച്ചില്ല. ഞാന്‍ പറഞ്ഞു, നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചുനടത്താമെന്ന് അതും സമ്മതിച്ചില്ല. ഗവണ്‍മെന്റിന് നിര്‍ബന്ധമായിരുന്നു എല്ലാം നടത്തണമെന്ന്. ഇപ്പൊ എവിടെപ്പോയി? നിയമസഭാ തെരഞ്ഞെടുപ്പെങ്കിലും മാറ്റിവെക്കാന്‍ ഞാന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടോ മൂന്നോ് മാസം നീട്ടിവെച്ചാല്‍ ചത്തുപോകുമോ? മൂന്നുമാസത്തേക്ക് ഗവണ്‍മെന്റില്ലെങ്കില്‍ ചത്തുപോകുമോ എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതി കമന്റ് വന്നപ്പോഴേക്കും ഗവണ്‍മെന്റ് അവിടെയും ഹാജരായി. ഒരു കാരണവശ്ശാലും മാറ്റിവെക്കാന്‍ പറ്റില്ല, എല്ലാം സജ്ജമാണ്, ഇവിടെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല, കൊറോണക്കെതിരായ നടപടികളെല്ലാമായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ഡയറക്ടറുടെ കത്തും കൊടുത്തുകൊണ്ട്, തെരഞ്ഞെടുപ്പ് നടത്തി. ഇപ്പോള്‍ എവിടെപ്പോയി. ആര് ഉത്തരവാദിത്വം പറയുമെന്നാണ് ആലോചിച്ചത്.

പി സി ജോര്‍ജ്

ഇനി ഗവണ്‍മെന്റും അധികാരവര്‍ഗ്ഗവും പറയുന്നത് കേള്‍ക്കാതെ സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോരുത്തരം ഏറ്റെടുക്കണമെന്നും പി സി ജോര്‍ജ് വീഡിയോയില്‍ പറയുന്നു. രണ്ടാഴ്ചത്തേക്ക് ഒരാള്‍ പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. വീട്ടില്‍ നിന്നിറങ്ങുന്നില്ലെന്ന് തീരുമാനമെടുത്ത് എല്ലാ കാര്യവും വീട്ടിലാക്കണം. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്, മുറ്റത്തുപോലും കഴിവത് ഇറങ്ങാതിരിക്കുക. അതോടെ രണ്ടാഴ്ചകൊണ്ട് ഈ കൊറാണയെ നാട്ടില്‍ നിന്ന് ആട്ടിപ്പായ്ക്കാന്‍ പറ്റുമെന്നും അതിന് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എല്ലാ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: പകുതി കേന്ദ്രജീവനക്കാർക്ക് ഇനി വീട്ടിലിരുന്ന് ജോലി ചെയ്യാം, ബാക്കിയുള്ളവർക്ക് സമയക്രമം തീരുമാനിക്കാം; കൊവിഡിൽ ആഭ്യന്തര മന്ത്രാലയം

Next Story