പിസി ജോര്‍ജിന്റെ പ്രചരണത്തിനിടെ സിപിഐഎം- ജനപക്ഷം അണികള്‍ തമ്മില്‍ സംഘര്‍ഷം
കോട്ടയം: പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജിന്റെ പ്രചരണത്തിനിടെ സിപിഐഎം- ജനപക്ഷം അണികള്‍ തമ്മില്‍ സംഘര്‍ഷം. പാറത്തോടായിരുന്നു സംഭവം നനടന്നത്. സിപിഐഎം പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പിസി ജോര്‍ജ് ആരോപിച്ചു. പിസി ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ പിസി ജോര്‍ജിന്റെ പ്രസംഗം അലങ്കോലപ്പെടുകയായിരുന്നു. രണ്ട് തവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പിന്നീടും സിപിഐഎം പ്രചരണ വാഹനങ്ങള്‍ അത് വഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ […]

കോട്ടയം: പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജിന്റെ പ്രചരണത്തിനിടെ സിപിഐഎം- ജനപക്ഷം അണികള്‍ തമ്മില്‍ സംഘര്‍ഷം. പാറത്തോടായിരുന്നു സംഭവം നനടന്നത്. സിപിഐഎം പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പിസി ജോര്‍ജ് ആരോപിച്ചു.
പിസി ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ പിസി ജോര്‍ജിന്റെ പ്രസംഗം അലങ്കോലപ്പെടുകയായിരുന്നു.
രണ്ട് തവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പിന്നീടും സിപിഐഎം പ്രചരണ വാഹനങ്ങള്‍ അത് വഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ പിസി ജോര്‍ജ് പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് മടങ്ങുകയും ചെയ്തു. ഈരാറ്റുപേട്ട പ്രദേശത്തുള്ള പ്രചരണവും പിസി ജോര്‍ജ് നിര്‍ത്തിവെച്ചിരുന്നു.