‘എന്നെ വേണ്ടെന്ന് പറയാന്‍ ഹസ്സന് എന്തധികാരം?’; മുന്നണിയില്‍ എടുക്കില്ലെന്ന യുഡിഎഫ് തീരുമാനത്തിനെതിരെ പിസി ജോര്‍ജ്ജ്
ഉടനെ ആരെയും യുഡിഎഫ് മുന്നണിയിലേക്കെടുക്കില്ലെന്ന് മുന്നണി കണ്‍വീനര്‍ എംഎം ഹസ്സന് മറുപടിയുമായി പിസി ജോര്‍ജ്ജ്. എന്ന് വേണ്ടെന്ന് പറയാന്‍ ഹസ്സന് എന്ത് അധികാരമാണുള്ളത്? താനിതുവരെ അപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടട്ടെ എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. യുഡിഎഫിനെ ഉടന്‍ വിപുലീകരിക്കുന്നില്ലെന്നും പിസി തോമസിനെയും പിസി ജോര്‍ജ്ജിനെയും ഉടന്‍ മുന്നണിയിലെടുക്കില്ലെന്നായിരുന്നു ഹസ്സന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. പുതിയ കക്ഷികളെ എടുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ളവരുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹസ്സന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് […]

ഉടനെ ആരെയും യുഡിഎഫ് മുന്നണിയിലേക്കെടുക്കില്ലെന്ന് മുന്നണി കണ്‍വീനര്‍ എംഎം ഹസ്സന് മറുപടിയുമായി പിസി ജോര്‍ജ്ജ്. എന്ന് വേണ്ടെന്ന് പറയാന്‍ ഹസ്സന് എന്ത് അധികാരമാണുള്ളത്? താനിതുവരെ അപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടട്ടെ എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
യുഡിഎഫിനെ ഉടന്‍ വിപുലീകരിക്കുന്നില്ലെന്നും പിസി തോമസിനെയും പിസി ജോര്‍ജ്ജിനെയും ഉടന്‍ മുന്നണിയിലെടുക്കില്ലെന്നായിരുന്നു ഹസ്സന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. പുതിയ കക്ഷികളെ എടുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ളവരുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹസ്സന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും. നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണമെന്നാണാണ് ആവശ്യം. നവംബര്‍ മൂന്നിന് ഈ ആവശ്യമുന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്നും പിസി ജോര്‍ജ്ജ് അറിയിച്ചു.