Top

‘ജനപക്ഷത്തിന് ഹസ്സന്റെ ഔദാര്യം വേണ്ട, താന്‍ പള്ളിക്കൂടത്തില്‍ പഠിച്ചുപാസായതാണ്’ ; എം എം ഹസ്സനെതിരെ വീണ്ടും പിസി ജോര്‍ജ്

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെതിരെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശത്തിനുള്ള ജനപക്ഷത്തിന്റെ സാധ്യത മങ്ങിയതോടെയാണ് പിസി ജോര്‍ജ് ഹസ്സനെതിരെ രംഗത്തെത്തുന്നത്. ‘ജനപക്ഷത്തിന് ഹസ്സന്റെ ഔദാര്യം വേണ്ട. ഒരു മുന്നണിയുടേയും പിറകെ അപേക്ഷയുമായി പോയിട്ടില്ലെന്നും’ പിസി ജോര്‍ജ് പറഞ്ഞു. താന്‍ പള്ളിക്കൂടത്തില്‍ പഠിച്ചുപാസായതാണ്, കോപ്പിയടിച്ച് ഡിബാര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ എംഎം ഹസ്സന്റേത് കോപ്പിയടിച്ച പാരമ്പര്യമാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. തന്റെ നിലപാടുമായി യോജിക്കുന്നവുമായി ചേര്‍ന്ന് പോകുമെന്നും പിസി ജോര്‍ജ് അറിയിച്ചു. […]

2 Nov 2020 11:46 PM GMT

‘ജനപക്ഷത്തിന് ഹസ്സന്റെ ഔദാര്യം വേണ്ട, താന്‍ പള്ളിക്കൂടത്തില്‍ പഠിച്ചുപാസായതാണ്’ ; എം എം ഹസ്സനെതിരെ വീണ്ടും പിസി ജോര്‍ജ്
X

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെതിരെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശത്തിനുള്ള ജനപക്ഷത്തിന്റെ സാധ്യത മങ്ങിയതോടെയാണ് പിസി ജോര്‍ജ് ഹസ്സനെതിരെ രംഗത്തെത്തുന്നത്.

‘ജനപക്ഷത്തിന് ഹസ്സന്റെ ഔദാര്യം വേണ്ട. ഒരു മുന്നണിയുടേയും പിറകെ അപേക്ഷയുമായി പോയിട്ടില്ലെന്നും’ പിസി ജോര്‍ജ് പറഞ്ഞു.

താന്‍ പള്ളിക്കൂടത്തില്‍ പഠിച്ചുപാസായതാണ്, കോപ്പിയടിച്ച് ഡിബാര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ എംഎം ഹസ്സന്റേത് കോപ്പിയടിച്ച പാരമ്പര്യമാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. തന്റെ നിലപാടുമായി യോജിക്കുന്നവുമായി ചേര്‍ന്ന് പോകുമെന്നും പിസി ജോര്‍ജ് അറിയിച്ചു.

പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള നീക്കത്തിന് പിന്നാലെ മുന്നണിവിപുലീകരണത്തിന് ആലോചനയില്ലെന്നായിരുന്നു എംഎം ഹസന്റെ പ്രതികരണം. എന്നാല്‍ ഇത് പറയാന്‍ ഹസന് എന്ത് അവകാശമാണെന്നും ഇതുവരേയും ഒരു മുന്നണിയുടേയും പിന്നാലെ പോയിട്ടില്ല. അപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടട്ടെയെന്നായിരുന്നു പിസി ജോര്‍ജ് നേരത്തെ പ്രതികരിച്ചുിരുന്നു.

Next Story