‘തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജോസ് കെ മാണി മെലിയും; അടുത്ത തെരഞ്ഞടുപ്പില്‍ കാണില്ല’; അതാണ് സിപിഐഎമ്മെന്ന് പിസി ജോര്‍ജ്

ഒറ്റയ്ക്ക് സംസ്ഥാനം ഭരിക്കാന്‍ പറ്റുമോയെന്നാണ് സിപിഐഎം നോക്കുന്നതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. സിപിഐഎമ്മിനെ സംബന്ധിച്ച് 71 സീറ്റാണ് ലക്ഷ്യം. അതിന് ഏതെല്ലാം കക്ഷികളെ ചെറുതാക്കാന്‍ പറ്റുമോ അവരെയൊക്കെ ചെറുതാക്കുമെന്നും പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
പിസി ജോര്‍ജിന്റെ വാക്കുകള്‍: ”ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജോസ് കെ മാണി നേര്‍ന്ന് നേര്‍ന്ന് വളരെ മെലിയും. അടുത്ത തെരഞ്ഞടുപ്പില്‍ ചിലപ്പോള്‍ കാണില്ല. സിപിഐഎമ്മിനൊപ്പം ചേര്‍ന്നാല്‍ അതാണ് സംഭവിക്കുക. മെലിഞ്ഞ് മെലിഞ്ഞ് മൃതപ്രായരാകും. സിപിഐഎം പതുക്കെ പതുക്കെ വണ്ണം വച്ചുകൊണ്ടിരിക്കും. അത് അവരുടെ രാഷ്ട്രീയമാണ്. ഒറ്റയ്ക്ക് സംസ്ഥാനം ഭരിക്കാന്‍ പറ്റുമോയെന്നാണ് സിപിഐഎം നോക്കുന്നത്. അവരെ സംബന്ധിച്ച് 71 സീറ്റാണ് ലക്ഷ്യം. അതിന് ഏതെല്ലാം കക്ഷികളെ ചെറുതാക്കാന്‍ പറ്റുമോ അവരെയൊക്കെ ചെറുതാക്കും.
സിപിഐഎം വളരെ കരുത്തുറ്റതാണ്. നിര്‍ത്താന്‍ ഒരാളെ തീരുമാനിച്ചാല്‍ ജയിപ്പിക്കാന്‍ അവര്‍ ജോലി ചെയ്യും. ആ ജോലി കണ്ട് നമ്മള് പഠിക്കണം. കോണ്‍ഗ്രസിന് പകരം ബിജെപി എന്നായി. ആ സാഹചര്യം ഒഴിവാക്കേണ്ടതുള്ളത് കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവമരണം പോരാട്ടമായി തെരഞ്ഞെടുപ്പ് കണ്ടുതുടങ്ങി. ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ പോരാട്ടമായിരിക്കും ഇത്തവണ. എല്‍ഡിഎഫ് ചെറിയ പോരാട്ടത്തിലൂടെ ജയിക്കുമെന്ന് തോന്നേണ്ട. യുഡിഎഫ് അത്രയ്ക്കും വീര്യത്തോടെയാണ് തെരഞ്ഞെടുപ്പിന് കാണുന്നത്. ”