‘കാപ്പന് എല്‍ഡിഎഫ് വിടും, ശശീന്ദ്രന് അവിടെ തുടരും’; ഒരു മാസം മുമ്പ് തീരുമാനമായ കാര്യം ജോസഫ് പ്രത്യേകം പറയേണ്ടെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: എല്‍ഡിഎഫ് വിടാന്‍ എന്‍സിപി ഒരുമാസം മുമ്പേ തീരുമാനിച്ചിട്ടുണ്ടെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. പീതാംബരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ മുന്നണി വിട്ട് യുഡിഎഫില്‍ പോകാന്‍ ധാരണയായിട്ടുണ്ട്. ദേശീയ തലത്തില്‍ ശരദ് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാവും. എന്നാല്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ഇടതുമുന്നണിയില്‍ തന്നെ തുടരുനെന്നും പിസി ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ നേരത്തെതന്നെ തീരുമാനമായിട്ടുണ്ടെന്നും പിജെ ജോസഫ് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലെന്ന്ും പിസി ജോര്‍ജ്ജ് പറഞ്ഞു. കേരള […]

കോട്ടയം: എല്‍ഡിഎഫ് വിടാന്‍ എന്‍സിപി ഒരുമാസം മുമ്പേ തീരുമാനിച്ചിട്ടുണ്ടെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. പീതാംബരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ മുന്നണി വിട്ട് യുഡിഎഫില്‍ പോകാന്‍ ധാരണയായിട്ടുണ്ട്. ദേശീയ തലത്തില്‍ ശരദ് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാവും. എന്നാല്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ഇടതുമുന്നണിയില്‍ തന്നെ തുടരുനെന്നും പിസി ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ നേരത്തെതന്നെ തീരുമാനമായിട്ടുണ്ടെന്നും പിജെ ജോസഫ് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലെന്ന്ും പിസി ജോര്‍ജ്ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ശരദ് പവാറിന്റെ പാര്‍ട്ടിയുടെ ഭാഗമായിത്തന്നെയാണ് മാണി സി കാപ്പന് എത്തുകയെന്നും പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.
തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ച് പിടിക്കും. യുഡിഎഫിലെ പ്രശ്നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് പിടിച്ചെന്നും പിജെ ജോസഫ് പറഞ്ഞു.
ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും ജോസഫ് അവകാശപ്പെട്ടു. തിങ്കളാഴ്ച പിജെ ജോസഫ് മാണി സി കാപ്പനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ജോസ് കെ മാണിക്ക് പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് എല്‍ഡിഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് പലഘട്ടങ്ങളിലായി മാണി സി കാപ്പന് അറിയിച്ചിരുന്നത്.
ഇതിന് പിന്നാലെ കാപ്പനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കവും സജീവമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിപിഐഎം വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറല്ലാത്തതിനാല്‍ എന്‍സിപി ഔദ്യോഗിക നേതൃത്വത്തെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തുടങ്ങിയതായി സൂചനയുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനെ കൂടെ നിര്‍ത്താനാണ് പാര്‍ട്ടി ശ്രമം നടത്തുന്നതെന്നും ഇതിന്റെ ഭാഗമായി ഇവര്‍ പീതാംബരന് മാസ്റ്ററുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാണി സി കാപ്പനടക്കം നാല് പേരാണ് പീതാംബരനുമായി കൂടികാഴ്ച്ച നടത്തിയത്. തദ്ദേശ തെരഞ്ഞെടപ്പില്‍ പാര്‍ട്ടിയെ പലസ്ഥലങ്ങളിലും സിപിഐഎം കാലുവാരിയെന്നും ഇവര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇനി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും അടുത്ത നീക്കങ്ങള്‍.