ഇടത്പക്ഷത്തിനോടൊപ്പം നിന്ന് നിയമസഭയിലേക്ക്, കോണ്‍ഗ്രസ് (എസ്), ചാലക്കുടി, രാജി- പിസി ചാക്കോയുടെ രാഷ്ട്രീയ ജീവിതം
‘കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ല, ഗ്രൂപ്പുകള്‍ മാത്രമാണുള്ളത്’ എന്ന രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് അരനൂറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് മുതിര്‍ന്ന നേതാവ് പിസി ചാക്കോ പാര്‍ട്ടി വിട്ടത്. തന്റെ ഭാവി രാഷ്ട്രീയ തീരുമാനത്തെ കുറിച്ച് കൂടുതലാന്നും വിട്ടു പറഞ്ഞിട്ടില്ലെങ്കിലും തീര്‍ച്ചയായും ബിജെപിയിലേക്കില്ലെന്ന നിലപാട് അദ്ദേഹംഅറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക കാലെടുത്ത് വെച്ച സാഹചര്യത്തില്‍ നാല് തവണ കേരളത്തില്‍ നിന്നും ലോക്‌സഭാംഗമായിരുന്ന പിസി ചാക്കോയുടെ തീരുമാനം ഏറെ നിര്‍ണായകമാണ്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് ഏറെ പ്രിയപ്പെട്ട നേതാവായ പിസി […]

‘കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ല, ഗ്രൂപ്പുകള്‍ മാത്രമാണുള്ളത്’ എന്ന രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് അരനൂറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് മുതിര്‍ന്ന നേതാവ് പിസി ചാക്കോ പാര്‍ട്ടി വിട്ടത്. തന്റെ ഭാവി രാഷ്ട്രീയ തീരുമാനത്തെ കുറിച്ച് കൂടുതലാന്നും വിട്ടു പറഞ്ഞിട്ടില്ലെങ്കിലും തീര്‍ച്ചയായും ബിജെപിയിലേക്കില്ലെന്ന നിലപാട് അദ്ദേഹം
അറിയിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക കാലെടുത്ത് വെച്ച സാഹചര്യത്തില്‍ നാല് തവണ കേരളത്തില്‍ നിന്നും ലോക്‌സഭാംഗമായിരുന്ന പിസി ചാക്കോയുടെ തീരുമാനം ഏറെ നിര്‍ണായകമാണ്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് ഏറെ പ്രിയപ്പെട്ട നേതാവായ പിസി ചാക്കോയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനമായ കെഎസ്‌യുവിലൂടെയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, കെഎസ്‌യു ജനറല്‍ സെക്രട്ടറി എന്നീ നിലകളിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി.
കെഎസ്‌യുവില്‍ നിന്നും യൂത്ത് കോണ്‍ഗ്രസിലേക്ക് വളര്‍ന്ന പിസി സംഘടനാ സംസ്ഥാന പ്രസിഡണ്ടായും സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും പിന്നീട് 1975-79 കാലഘട്ടത്തില്‍ കെപിസിസിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1978 ല്‍ കേരളത്തിലെ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ആന്റണി വിഭാഗത്തിനൊപ്പം ചേര്‍ന്ന ചാക്കോ പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ആദ്യമായി നിയമസഭയിലേക്കെത്തിയത്. പിന്നീട് 1980-1981 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.
പിന്നീട് ആന്റണി വിഭാഗം 1982 ല്‍ കോണ്‍ഗ്രസില്‍ ലയിച്ചെങ്കിലും ചാക്കോ കോണ്‍ഗ്രസ് എസില്‍ ചേരുകയും 1982 മുതല്‍ 1986 വരെ കോണ്‍ഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ച പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.
പിന്നീട് 1991 ലാണ് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. തൂശുരില്‍ നിന്നും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ചാക്കോ 1996 ല്‍ മുകുന്ദപുരത്ത് നിന്നും 1998 ല്‍ ഇടുക്കിയില്‍ നിന്നും 2009 ല്‍ രണ്ടാമതും തൃശൂരില്‍ നിന്നും തന്നെ ലോക്‌സാഭാംഗമായി തെരഞ്ഞെുക്കപ്പെട്ടു. എന്നാല്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഇന്നസെന്റിനോട് പരാജയപ്പെടുകയായിരുന്നു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന പിസി ചാക്കോ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കുമ്പോള്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു.