Top

‘ചാരക്കേസ് ഗൂഢാലോചനയില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് എ കെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും’; എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ പിസി ചാക്കോ

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവ് പിസി ചാക്കോ. ചാരക്കേസ് ഗൂഢാലോചനയില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയുമാണ്. നിഷ്പക്ഷമായ ഒരന്വേഷണമാണ് നടക്കുന്നതെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു പിസി ചാക്കോയുടെ പ്രതികരണം കെ കരുണാകരനോട് പടവെട്ടി ജയിക്കാന്‍ കഴിയാതെ പോയ ഭീരുത്വമാണ് എ ഗ്രൂപ്പ് നേതാക്കളെ അത്തരത്തിലൊരു ഗൂഢാലോചനയിലേക്ക് നയിച്ചത്. ചാരക്കേസില്‍ നിഷ്പക്ഷമായ ഒരന്വേഷണമാണ് […]

16 April 2021 2:15 AM GMT

‘ചാരക്കേസ് ഗൂഢാലോചനയില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് എ കെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും’; എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ പിസി ചാക്കോ
X

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവ് പിസി ചാക്കോ. ചാരക്കേസ് ഗൂഢാലോചനയില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയുമാണ്. നിഷ്പക്ഷമായ ഒരന്വേഷണമാണ് നടക്കുന്നതെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു പിസി ചാക്കോയുടെ പ്രതികരണം

കെ കരുണാകരനോട് പടവെട്ടി ജയിക്കാന്‍ കഴിയാതെ പോയ ഭീരുത്വമാണ് എ ഗ്രൂപ്പ് നേതാക്കളെ അത്തരത്തിലൊരു ഗൂഢാലോചനയിലേക്ക് നയിച്ചത്. ചാരക്കേസില്‍ നിഷ്പക്ഷമായ ഒരന്വേഷണമാണ് നടക്കുന്നതെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ആരംഭിക്കണം. ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും ആണ്.

പിസി ചാക്കോ

മറ്റെന്തും സഹിക്കാം എന്നാല്‍ താന്‍ ചാരക്കേസ് പ്രതിയാണെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുക എന്നത് സഹിക്കാന്‍ കഴിയില്ലെന്നും ഇതെല്ലാം ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും അറിവോടെയായിരുന്നുവെന്ന് കരുണാകരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പി സി ചാക്കോ ആരോപിച്ചു. അവര്‍ നടത്തിയ ഗൂഢാലോചനയ്ക്കും ശ്രീവാസ്തവയ്‌ക്കെതിരെ സിബി മാത്യൂവിനെ പോലൊരുദ്യോഗസ്ഥന്‍ നടത്തിയ ഗൂഢാലോചനയ്ക്കും ബലിയാടാകേണ്ടി വന്നത് ഇന്ത്യയിലെ പ്രഗല്‍ഭനായ ശാസ്ത്രജ്ഞനാണ്.

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപിസത്തെ തടയാന്‍ അന്നും ഹൈക്കമാന്‍ഡിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തേയും സിബി മാത്യൂസിനേയും ചോദ്യം ചെയ്യണമെന്നും എങ്കില്‍ മാത്രമേ ഇതിന് പിന്നിലെ ചുരുള്‍ അഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച്ചയാണ് ചാരക്കേസിലെ അന്വേഷണം സിബി ഐക്ക് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി വ്യക്തമാക്കി. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. അതിലെ കണ്ടെത്തലുകളില്‍ നടപടി സ്വീകരിക്കുമ്പോള്‍ മാത്രമേ നീതി ലഭിച്ചുയെന്ന് പറയാന്‍ സാധിക്കൂയെന്നും നമ്പി നാരായണന്‍ പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യ സുപ്രീംകോടതി റിപ്പോര്‍ട്ടിലും സിബിഐ റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്. ആര് കെട്ടിച്ചമച്ചതാണെന്നാണ് അറിയേണ്ടത്. ഒന്നോ അധിലധികം പേരോ പിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Next Story

Popular Stories