Top

‘കോണ്‍ഗ്രസിന്റെ മൂന്ന് രാജ്യസഭാ സീറ്റുകള്‍ നഷ്ടപ്പെടുത്തിയത് ഉമ്മന്‍ചാണ്ടി’; രൂക്ഷ വിമര്‍ശനവുമായി പിസി ചാക്കോ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജിവെച്ച കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. കോണ്‍ഗ്രസിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലഭിക്കാമായിരുന്ന രാജ്യസഭാ സീറ്റുകള്‍ നഷ്ടപ്പെടാന്‍ കാരണം ഉമ്മന്‍ചാണ്ടിയാണെന്ന് പിസി ചാക്കോ കുറ്റപ്പെടുത്തി. ഈ മൂന്ന് സീറ്റുകള്‍ സംബന്ധിച്ച തീരുമാനം എടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിസി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘ഉമ്മന്‍ചാണ്ടിയെ പോലുള്ള ആളുകള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ വളരെ നിശിതമായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എനിക്കും ഒരുപാട് തിക്താനുഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യസഭ ആര്‍ക്ക് കൊടുക്കണം എന്നത് […]

10 March 2021 7:04 AM GMT

‘കോണ്‍ഗ്രസിന്റെ മൂന്ന് രാജ്യസഭാ സീറ്റുകള്‍ നഷ്ടപ്പെടുത്തിയത് ഉമ്മന്‍ചാണ്ടി’; രൂക്ഷ വിമര്‍ശനവുമായി പിസി ചാക്കോ
X

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജിവെച്ച കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. കോണ്‍ഗ്രസിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലഭിക്കാമായിരുന്ന രാജ്യസഭാ സീറ്റുകള്‍ നഷ്ടപ്പെടാന്‍ കാരണം ഉമ്മന്‍ചാണ്ടിയാണെന്ന് പിസി ചാക്കോ കുറ്റപ്പെടുത്തി. ഈ മൂന്ന് സീറ്റുകള്‍ സംബന്ധിച്ച തീരുമാനം എടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിസി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘ഉമ്മന്‍ചാണ്ടിയെ പോലുള്ള ആളുകള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ വളരെ നിശിതമായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എനിക്കും ഒരുപാട് തിക്താനുഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യസഭ ആര്‍ക്ക് കൊടുക്കണം എന്നത് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയാവണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് രാജ്യസഭാ സീറ്റുകള്‍ നഷ്ടപ്പെട്ടു. അതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണ്. വീരേന്ദ്രകുമാറിന് സീറ്റ് കൊടുത്തപ്പോഴും ജോസ് കെ മാണിക്ക് സീറ്റ് കൊടുത്തപ്പോഴോ വയലാര്‍ രവിയുടെ സീറ്റ് മുസ്ലീം ലീഗിന് കൊടുത്തപ്പോഴൊ ഒന്നും പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഉമ്മന്‍ചാണ്ടി എടുത്ത തീരുമാനമാണ്. മൂന്ന് പേരെ രാജ്യസഭയിലേക്ക് അയക്കാമായിരുന്ന മൂന്ന് പേരെ നഷ്ടപ്പെടുത്തിയത് ആരാണെന്നതിന്റെ ഉത്തരവാദിത്തം വ്യക്തമാണ്.’ പിസി ചാക്കോ പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്ന വിമര്‍ശനം പിസി ചാക്കോ ആവര്‍ത്തിച്ചു. രണ്ട് ഗ്രൂപ്പുകള്‍ മാത്രമാണെന്നകാര്യം നേരത്തെ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും രണ്ട് ഗ്രൂപ്പുകളുടെ നേതാക്കന്മാര്‍ രണ്ട് സ്ഥലങ്ങളില്‍ നിന്നും എടുക്കുന്ന തീരുമാനങ്ങളാണ് പാര്‍ട്ടിയില്‍ നടപ്പിലാക്കുന്നതെന്നും പിസി ചാക്കോ പറഞ്ഞു.

‘രണ്ട് ഗ്രൂപ്പിലും പെടാത്തവര്‍ക്ക് ഒരു കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ കഴിയില്ല. ഇത് കുറേകാലമായി നടക്കുന്ന കാര്യമാണ്. സഹിച്ച് മുന്നോട്ട് പോവുകയേ നിവൃത്തിയുള്ളു. ഈ തെരഞ്ഞെടുപ്പില്‍ നല്ല സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പ് ഘടകം. തൊണ്ണൂറ് സീറ്റില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെകുറിച്ച് ചര്‍ച്ച നടത്തണം. എന്നാല്‍ അത് നടന്നില്ല. രണ്ട് ഗ്രൂപ്പ് നേതാക്കന്മാരും അവരുടെ പോക്കറ്റിലുള്ള ലിസ്റ്റും കൊണ്ട് ഡല്‍ഹിയില്‍ വന്നു. എയുടെ സ്ഥാനാര്‍ത്ഥികളെ ഉമ്മന്‍ചാണ്ടിയും ഐയുടെ സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തലയും തീരുമാനിക്കുന്നു.’ പിസി ചാക്കോ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് പിസി ചാക്കോ കോണ്‍ഗ്രസ് വിടുന്നതായി അറിയിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണം.

Next Story

Popular Stories