Top

‘മുല്ലപ്പള്ളി മുരളീധരനോട് ചെയ്തത് തെറ്റ്’; ബെന്നി ബെഹ്നാന്റെയും മുരളീധരന്റെയും രാജി പാര്‍ട്ടിയില്‍ പ്രശ്‌നമല്ലെന്ന് പിസി ചാക്കോ

കെ മുരളീധരന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പിസി ചാക്കോ. കെ മുരളീധരനോട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത് വലിയ തെറ്റാണ്. കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുത്തത് ശരിയായ നടപടിയല്ലെന്നും പിസി ചാക്കോ റിപ്പോര്‍ട്ടര്‍ ടിവി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനും എതിരെയും പിസി ചാക്കോ വിമര്‍ശനമുന്നയിച്ചു. യുഡിഎഫ് ചെയര്‍മാന്‍ ആരാകണമെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു വേണം തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാതെയാണ് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്നും പിസി ചാക്കോ പറഞ്ഞു. […]

2 Oct 2020 4:27 AM GMT

‘മുല്ലപ്പള്ളി മുരളീധരനോട് ചെയ്തത് തെറ്റ്’; ബെന്നി ബെഹ്നാന്റെയും മുരളീധരന്റെയും രാജി പാര്‍ട്ടിയില്‍ പ്രശ്‌നമല്ലെന്ന് പിസി ചാക്കോ
X

കെ മുരളീധരന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പിസി ചാക്കോ. കെ മുരളീധരനോട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത് വലിയ തെറ്റാണ്. കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുത്തത് ശരിയായ നടപടിയല്ലെന്നും പിസി ചാക്കോ റിപ്പോര്‍ട്ടര്‍ ടിവി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനും എതിരെയും പിസി ചാക്കോ വിമര്‍ശനമുന്നയിച്ചു. യുഡിഎഫ് ചെയര്‍മാന്‍ ആരാകണമെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു വേണം തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാതെയാണ് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്നും പിസി ചാക്കോ പറഞ്ഞു.

പാര്‍ട്ടിയില്‍ കൂടിയാലോചിച്ച് കാര്യങ്ങള്‍ നടപ്പാക്കുക എന്നതേ ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിയോടും ചെന്നിത്തലയോടും നിര്‍ദ്ദേശം നല്‍കിയിയിരുന്നു. പാര്‍ട്ടിയില്‍ ഏകാധിപത്യം നടപ്പാക്കാന്‍ കഴിയില്ല

ബെന്നി ബഹനാന്റെയും കെ മുരളീധരന്റെയും രാജി പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല. ഇരട്ട പദവി വിവാദം നേരത്തെ തന്നെ നടപ്പിലാക്കേണ്ടത് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story