രാമചന്ദ്രന്‍പിള്ള, എംഎ ബേബി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നിന്നു; സ്വയം മാതൃക കാട്ടി പിബി
കൊവിഡ്-19 പ്രോട്ടോകോള്‍ പാലിക്കുന്നതിനായി രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ട് നിന്ന് പിബി അംഗങ്ങള്‍. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി എന്നിവരാണ് ചടങ്ങില്‍ നിന്നും വിട്ട് നിന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ കേരളത്തിലെ പിബി അംഗങ്ങളുടെ യോഗത്തിലായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും ഉള്ളവരുടെ പ്രാതിനിധ്യവും നിയന്ത്രിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി നേതൃനിരയില്‍ നിന്നും എല്‍ഡിഎഫ് കണ്‍വീനറും ആക്ടിംങ് സെക്രട്ടറിയുമായ വിജയരാഘവനും മാത്രമാണ പങ്കെടുത്തത്. […]
20 May 2021 7:54 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ്-19 പ്രോട്ടോകോള്‍ പാലിക്കുന്നതിനായി രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ട് നിന്ന് പിബി അംഗങ്ങള്‍. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി എന്നിവരാണ് ചടങ്ങില്‍ നിന്നും വിട്ട് നിന്നത്.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ കേരളത്തിലെ പിബി അംഗങ്ങളുടെ യോഗത്തിലായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും ഉള്ളവരുടെ പ്രാതിനിധ്യവും നിയന്ത്രിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി നേതൃനിരയില്‍ നിന്നും എല്‍ഡിഎഫ് കണ്‍വീനറും ആക്ടിംങ് സെക്രട്ടറിയുമായ വിജയരാഘവനും മാത്രമാണ പങ്കെടുത്തത്.
ചടങ്ങില്‍ നിന്നും പരമാവധി ആളുകളെ കുറക്കണമെന്ന സര്‍ക്കാരും പാര്‍ട്ടിയും നിര്‍ദേശിക്കുമ്പോള്‍ സ്വയം മാതൃക കാട്ടണമെന്ന അഭിപ്രായം ഉയര്ന്നതോെേടയാണ് വിട്ടുനിന്നത്. അതേസമയം സ്ഥാനമൊഴിഞ്ഞ മന്ത്രിമാരില്‍ താല്പര്യമുള്ള എല്ലാവര്ക്കും പങ്കെടുക്കാന്‍ അനുവാദം നല്കി.
- TAGS:
- Oath Ceremony