Top

പായല്‍ ഘോഷ് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍: ലൈംഗികാതിക്രമകേസില്‍ അനുരാഗ് കശ്യപിന്റെ അറസ്റ്റ് ഉടനെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ

താരം പാര്‍ട്ടിയിലേക്കെത്തിയതില്‍ സന്തോഷമറിയിച്ച കേന്ദ്രമന്ത്രി സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ പായല്‍ ഘോഷ് നല്‍കിയിരിക്കുന്ന ലൈംഗികാതിക്രമകേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞു.

26 Oct 2020 5:45 AM GMT
ഫിൽമി റിപ്പോർട്ടർ

പായല്‍ ഘോഷ് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍: ലൈംഗികാതിക്രമകേസില്‍ അനുരാഗ് കശ്യപിന്റെ അറസ്റ്റ് ഉടനെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ
X

ബോളിവുഡ് നടി പായല്‍ ഘോഷ് കേന്ദ്രമന്ത്രി രാംദാസ് അത‌വാലെയുടെ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. കേന്ദ്രന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പായലിനെ പാര്‍ട്ടിയുടെ വനിത വിഭാഗത്തിന്റെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു.

താരം പാര്‍ട്ടിയിലേക്കെത്തിയതില്‍ സന്തോഷമറിയിച്ച കേന്ദ്രമന്ത്രി സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ പായല്‍ ഘോഷ് നല്‍കിയിരിക്കുന്ന ലൈംഗികാതിക്രമകേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞു.

2013 ല്‍ തനിക്കെതിരെ അനുരാഗ് കശ്യപ് ലൈംഗാതിക്രമം നടത്തിയെന്ന് ആരോപിച്ച് പായല്‍ ഘോഷ് നല്‍കിയ പരാതിയില്‍ മുബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അനുരാഗ് കശ്യപ് നിഷേധിച്ചു.

ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഡോ അബ്ദേക്കറുടെ പാര്‍ട്ടിയാണ് ആര്‍ഐപിയെന്നതാണ് പാര്‍ട്ടിയിലേക്ക് ചേരാന്‍ താരത്തെ ആകര്‍ഷിച്ചെന്ന് കേന്ദ്രമന്ത്രി യോഗത്തില്‍ പറഞ്ഞു.

Next Story