Top

അഹമ്മദ് പട്ടേലിന് പകരക്കാരനെ തെരഞ്ഞെടുത്ത് കോണ്‍ഗ്രസ്; പവന്‍കുമാര്‍ ബന്‍സാല്‍ ഇടക്കാല കോണ്‍ഗ്രസ് ഖജാന്‍ജി

മുന്‍ രാജ്യസഭാംഗം പവന്‍കുമാര്‍ ബന്‍സാലിനെ ഇടക്കാല എഐസിസി ഖജാന്‍ജിയായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ഖജാന്‍ജിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല ഖജാന്‍ജിയെ തെരഞ്ഞെടുത്തത്. ചണ്ഡീഗഡില്‍ നിന്ന് നാല് തവണ എംപിയായിരുന്നു പവന്‍കുമാര്‍ ബന്‍സല്‍. ഒരു തവണ രാജ്യസഭാംഗവുമായിരുന്നു. നേരത്തെ കോണ്‍ഗ്രസ് ദേശീയ വക്താവായും ഗവേഷണ വിഭാഗത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായതോടെയാണ് പവന്‍കുമാര്‍ ബന്‍സാല്‍ ആദ്യമായി രാഷ്ട്രീയ ശ്രദ്ധ നേടിയത്. തന്നെ കോണ്‍ഗ്രസ് ഖജാന്‍ജിയാക്കുന്നതില്‍ വിശ്വാസം […]

28 Nov 2020 6:09 AM GMT

അഹമ്മദ് പട്ടേലിന് പകരക്കാരനെ തെരഞ്ഞെടുത്ത് കോണ്‍ഗ്രസ്; പവന്‍കുമാര്‍ ബന്‍സാല്‍ ഇടക്കാല കോണ്‍ഗ്രസ് ഖജാന്‍ജി
X

മുന്‍ രാജ്യസഭാംഗം പവന്‍കുമാര്‍ ബന്‍സാലിനെ ഇടക്കാല എഐസിസി ഖജാന്‍ജിയായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ഖജാന്‍ജിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല ഖജാന്‍ജിയെ തെരഞ്ഞെടുത്തത്.

ചണ്ഡീഗഡില്‍ നിന്ന് നാല് തവണ എംപിയായിരുന്നു പവന്‍കുമാര്‍ ബന്‍സല്‍. ഒരു തവണ രാജ്യസഭാംഗവുമായിരുന്നു. നേരത്തെ കോണ്‍ഗ്രസ് ദേശീയ വക്താവായും ഗവേഷണ വിഭാഗത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായതോടെയാണ് പവന്‍കുമാര്‍ ബന്‍സാല്‍ ആദ്യമായി രാഷ്ട്രീയ ശ്രദ്ധ നേടിയത്. തന്നെ കോണ്‍ഗ്രസ് ഖജാന്‍ജിയാക്കുന്നതില്‍ വിശ്വാസം പുലര്‍ത്തിയ സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും പവന്‍കുമാര്‍ ബന്‍സല്‍ നന്ദി പറഞ്ഞു.

2018 ആഗസ്ത് മുതല്‍ അഹമ്മദ് പട്ടേല്‍ ഖജാന്‍ജിയായിരുന്നത്. നവബംര്‍ 25നാണ് അഹമ്മദ് പട്ടേല്‍ അന്തരിച്ചത്.

Next Story