Top

പവൻ കല്യാണിനെ സാറെന്ന് വിളിച്ചില്ല; അനുപമ പരമേശ്വരനെതിരെ സൈബർ ആക്രമണവുമായി ആരാധകർ

ഒടുവിൽ ആക്രമണം കടുത്ത സാഹചര്യത്തിൽ അനുപമ പരമേശ്വരൻ മാപ്പു പറഞ്ഞിരിക്കുകയാണ്.

3 May 2021 6:17 AM GMT
ഫിൽമി റിപ്പോർട്ടർ

പവൻ കല്യാണിനെ സാറെന്ന് വിളിച്ചില്ല; അനുപമ പരമേശ്വരനെതിരെ സൈബർ ആക്രമണവുമായി ആരാധകർ
X

നടി അനുപമ പരമേശ്വരനെതിരെ സൈബർ ആക്രമണവുമായി പവൻ കല്യാൺ ആരാധകർ. താരത്തെ സാർ എന്ന് വിളിക്കാത്തതാണ് ആരാധനാകരുടെ ആക്രമണത്തിന് കാരണം. പവൻ കല്യാൺ നായകനായെത്തിയ വക്കീൽ സാബ് എന്ന ചിത്രത്തെക്കുറിച്ച് നടി ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിനെ തുടർന്നാണ് വിവാദം ഉണ്ടായത്.

വക്കീൽ സാബ് ആമസോൺ പ്രൈമിലൂടെ കണ്ടു. മികച്ച മെസ്സേജിന്റെ പിൻബലവും ശ്കതമായ പ്രകടനവുമുള്ള ചിത്രം. പവൻ കല്യാൺ തന്റെ പരിമിതികൾ തകർത്തിരുന്നു. മൂന്നു സ്ത്രീകഥാപാത്രങ്ങളും കഥയെ വേറിട്ടു തന്നെ നിർത്തുന്നു. പ്രകാശ് രാജ് സാർ ഈ ചിത്രം നിങ്ങളന് ഇല്ലെങ്കിൽ അപൂർണ്ണമാണ്.

അനുപമ പരമേശ്വരൻ

ഇതിനു തൊട്ടു പിന്നാലെ തന്നെ പവൻ കല്യാൺ ആരാധകർ നടിക്കെതിരെ ആക്രമണം ആരംഭിച്ചു. എന്തുകൊണ്ടാണ് പവൻ കല്യാണിനെ സാർ എന്ന് അഭിസംബോധന ചെയ്യാത്ത എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രകാശ് രാജ മാത്രമാണോ നിനക്കു സാർ എന്ന് മറ്റുചിലർ.

ഒടുവിൽ ആക്രമണം കടുത്ത സാഹചര്യത്തിൽ അനുപമ പരമേശ്വരൻ മാപ്പു പറഞ്ഞിരിക്കുകയാണ്. ‘ക്ഷമിക്കണം, ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. എല്ലാ ബഹുമാനത്തോടെയും സ്നേഹത്തോടെയും പവൻ കല്യാൺ സാർ’, എന്നാണ് അനുപമ പറഞ്ഞത്.

അമിതാബ് ബച്ചന്‍, തപ്‌സി പന്നു എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കാണ് വക്കീല്‍ സാബ്. ചിത്രത്തില്‍ പവന്‍ കല്യാണിന് പുറമെ നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ഹിന്ദിയില്‍ അമിതാബ് ബച്ചന്‍ അവതരിപ്പിച്ച അഭിഭാഷകന്റെ കഥാപാത്രത്തെയാണ് പവന്‍ കല്യാണ് അവതരിപ്പിക്കുന്നത്. ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറും ദില്‍ രാജുവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തമന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്.

തമിഴിലും പിങ്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രത്തില്‍ അജിത്താണ് അമിതാബ് ബച്ചന്റെ വേഷം ചെയ്തത്. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ താരിയാങ്ങ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍.

Next Story