‘പവിത്രം’ 27ന്റെ നിറവില്‍: ചേട്ടച്ഛനും മീനാക്ഷിയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍; ചിത്രം പങ്കുവെച്ച് ആരാധകര്‍
സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം റിലീസ് ചെയ്ത് ‘പവിത്രം’ 27 വര്‍ഷം പിന്നിടുന്ന വേളയില്‍ മീനാക്ഷിയും ചേട്ടച്ഛനും വീണ്ടും കണ്ടുമുട്ടി. ഇതിനെ അവിസ്മരണീയമായ അനുഗ്രഹമെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. സംവിധായകന് ടി കെ രാജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ ആ കൂടിക്കാഴ്ച്ചയ്ക്ക് ഇരട്ടി മധുരമായിരുന്നുവെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലടക്കം പറയുന്നത്. ചലച്ചിത്ര സംഘടനയായ അമ്മയുടെ ആസ്ഥാന കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് മോഹന്‍ലാലും വിന്ദുജ മേനോനും ചേര്‍ന്നെടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുന്നത്. 1994 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പവിത്രം. […]

സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം റിലീസ് ചെയ്ത് ‘പവിത്രം’ 27 വര്‍ഷം പിന്നിടുന്ന വേളയില്‍ മീനാക്ഷിയും ചേട്ടച്ഛനും വീണ്ടും കണ്ടുമുട്ടി. ഇതിനെ അവിസ്മരണീയമായ അനുഗ്രഹമെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. സംവിധായകന് ടി കെ രാജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ ആ കൂടിക്കാഴ്ച്ചയ്ക്ക് ഇരട്ടി മധുരമായിരുന്നുവെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലടക്കം പറയുന്നത്.
ചലച്ചിത്ര സംഘടനയായ അമ്മയുടെ ആസ്ഥാന കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് മോഹന്‍ലാലും വിന്ദുജ മേനോനും ചേര്‍ന്നെടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുന്നത്.

1994 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പവിത്രം. സഹോദര്യ ബന്ധത്തെ ഇത്ര മനോഹരമായി ആവിഷ്കരിച്ച മറ്റൊരു ചിത്രമില്ലെന്ന് വേണം പറയാന്‍. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷം 27 വര്‍ഷം തികയ്ക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍.
മോഹന്‍ലാല്‍, ശോഭന, വിന്ദുജ മേനോന്, തിലകന്, ശ്രീവിദ്യ, ശ്രീനിവാസന്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥാതന്തുകൊണ്ടും സംഗീത സൗകുമാര്യം കൊണ്ടും പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുത്തുടുത്ത ചിത്രമായിരുന്നു പവിത്രം. ശരത്ത് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്.