Top

സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്ക് പരിക്ക്; രണ്ടാഴ്ച്ചയിലധികം വിശ്രമം വേണ്ടി വരും

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് പരിക്ക്. യുനൈറ്റഡ് മാനേജര്‍ ഓലെ ഗുന്നറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച്ച എവര്‍ട്ടനെതിരായ മത്സരത്തില്‍ പരിക്കേറ്റതോടെ താരത്തെ രണ്ടാം പകുതിയില്‍ ഇറക്കിയിരുന്നില്ല. രണ്ടാഴ്ച്ചയില്‍ അധികം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊഗ്ബയുടെ അഭാവത്തില്‍ എവര്‍ട്ടനെതിരെ കളിയുടെ അവസാന മിനിറ്റില്‍ ടീം അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു. 23 മത്സരങ്ങളില്‍ നിന്ന് 45 പോയിന്റുമായി പ്രീമിയര്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുനൈറ്റഡ്. 22 മത്സരങ്ങളില്‍ നിന്ന് 50 പോയിന്റുമായി സിറ്റിയാണ് പട്ടികയിലെ ഒന്നാമന്‍. […]

9 Feb 2021 1:59 AM GMT

സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്ക് പരിക്ക്; രണ്ടാഴ്ച്ചയിലധികം വിശ്രമം വേണ്ടി വരും
X

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് പരിക്ക്. യുനൈറ്റഡ് മാനേജര്‍ ഓലെ ഗുന്നറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച്ച എവര്‍ട്ടനെതിരായ മത്സരത്തില്‍ പരിക്കേറ്റതോടെ താരത്തെ രണ്ടാം പകുതിയില്‍ ഇറക്കിയിരുന്നില്ല. രണ്ടാഴ്ച്ചയില്‍ അധികം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊഗ്ബയുടെ അഭാവത്തില്‍ എവര്‍ട്ടനെതിരെ കളിയുടെ അവസാന മിനിറ്റില്‍ ടീം അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു.

23 മത്സരങ്ങളില്‍ നിന്ന് 45 പോയിന്റുമായി പ്രീമിയര്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുനൈറ്റഡ്. 22 മത്സരങ്ങളില്‍ നിന്ന് 50 പോയിന്റുമായി സിറ്റിയാണ് പട്ടികയിലെ ഒന്നാമന്‍. പോഗ്ബയുടെ പരിക്ക് ക്ലബിന് വലിയ തിരിച്ചടിയാവും. ഏറെക്കാലത്തിന് ശേഷം ടീം ഈ സീസണില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ഓള്‍ട്രാഫോഡിലേക്ക് വീണ്ടും ഒരു ലീഗ് കിരീടം എത്തിക്കാനാണ് പ്രതാപികള്‍ ശ്രമിക്കുന്നത്.

ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്നായി 3 ഗോളുകളാണ് പോഗ്ബ നേടിയത്. താരതമ്യേന ഇത് വലിയ പ്രകടനമല്ലെങ്കിലും ഓവറോള്‍ ടീമിന്റെ കളിമികവില്‍ നിര്‍ണായകമാണ് ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍. എതിരാളിയെ പാടെ നിലംപരിശാക്കുന്ന വേഗതയും കളി മെനയാനുള്ള കഴിവുമാണ് പൊഗ്ബയെ അപകടകാരിയാക്കുന്നത്. സീസണില്‍ എത്ര മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Next Story

Popular Stories