Top

മഹാമാരിയില്‍ ഉഴലുന്ന പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ‘പത്താന്‍സ് അക്കാദമി’; ഇതു തങ്ങളുടെ കടമയാണെന്നു ഇര്‍ഫാന്‍ പത്താന്‍, പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

രാജ്യം കോവിഡെന്ന മഹാമാരിയില്‍പ്പെട്ടൂഴലുമ്പോള്‍ സഹായ ഹസ്തങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നവര്‍ക്കു കുറവില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ സെലിബ്രിറ്റി സഹോദരങ്ങളായ യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനുമാണ് ഇപ്പോള്‍ പാവങ്ങള്‍ക്കു സഹായവുമായി രംഗത്തു വന്നിരിക്കുന്നത്. ഇരുവരുടെയും പേരിലുള്ള ക്രിക്കറ്റ് അക്കാദമി വഴി ദക്ഷിണ ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്കു ഭക്ഷണമെത്തിക്കുമെന്ന് ഇന്നലെ ഇര്‍ഫാന്‍ അറിയിച്ചു. ചുരുങ്ങിയ കാലത്തേക്കല്ല, കോവിഡിന്റെ തീവ്രത കുറഞ്ഞു സാധാരണ നിലയില്‍ എത്തുന്നതു വരെ ഇതു തുടരുമെന്നും പത്താന്‍ വ്യക്തമാക്കി. ”രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി എന്തെങ്കിലും […]

6 May 2021 5:09 AM GMT

മഹാമാരിയില്‍ ഉഴലുന്ന പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ‘പത്താന്‍സ് അക്കാദമി’; ഇതു തങ്ങളുടെ കടമയാണെന്നു ഇര്‍ഫാന്‍ പത്താന്‍, പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ
X

രാജ്യം കോവിഡെന്ന മഹാമാരിയില്‍പ്പെട്ടൂഴലുമ്പോള്‍ സഹായ ഹസ്തങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നവര്‍ക്കു കുറവില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ സെലിബ്രിറ്റി സഹോദരങ്ങളായ യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനുമാണ് ഇപ്പോള്‍ പാവങ്ങള്‍ക്കു സഹായവുമായി രംഗത്തു വന്നിരിക്കുന്നത്.

ഇരുവരുടെയും പേരിലുള്ള ക്രിക്കറ്റ് അക്കാദമി വഴി ദക്ഷിണ ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്കു ഭക്ഷണമെത്തിക്കുമെന്ന് ഇന്നലെ ഇര്‍ഫാന്‍ അറിയിച്ചു. ചുരുങ്ങിയ കാലത്തേക്കല്ല, കോവിഡിന്റെ തീവ്രത കുറഞ്ഞു സാധാരണ നിലയില്‍ എത്തുന്നതു വരെ ഇതു തുടരുമെന്നും പത്താന്‍ വ്യക്തമാക്കി.

”രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്. ബഹുമാന്യരായ മറ്റു പലരുടെയും പ്രവൃത്തികളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഞങ്ങളും എളിയ ശ്രമം നടത്തുകയാണ്. കോവിഡിന്റെ തീവ്രത കുറയും വരെ ദക്ഷിണ ഡല്‍ഹിയിലെ പാവങ്ങള്‍ക്ക് ‘പത്താന്‍സ് ക്രിക്കറ്റ് അക്കാദമി’ വഴി സൗജന്യ ഭക്ഷണ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു”- ഇര്‍ഫാന്‍ ട്വീറ്റിലൂടെ അറിയിച്ചു.

കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയയാളാണ് ഇര്‍ഫാന്‍. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. പിന്നീട് രോഗമുക്തി നേടിയ ശേഷം ഐ.പി.എല്ലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്റേറ്ററായി ഇര്‍ഫാന്‍ തിരിച്ചെത്തിയിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ ഐ.പി.എല്‍. നിര്‍ത്തിവച്ചതോടെ ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഇര്‍ഫാന്‍ സഹോദരന്‍ യൂസഫുമായി ആലോചിച്ചാണ് സൗജന്യ ഭക്ഷണമെന്ന പദ്ധതിയുമായി മുന്നോട്ടുവരുന്നത്.

മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്റെയും യൂസഫിന്റെയും ഈ പ്രവര്‍ത്തിയെ പ്രകീര്‍ത്തിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മറ്റു വലിയ സെലിബ്രിറ്റികള്‍ കുറച്ചു തുക സംഭാവന നല്‍കി കൈകഴുകി മാറി നില്‍ക്കുമ്പോള്‍ രോഗതീവ്രത കുറയും വരെ പാവപ്പെട്ടവര്‍ക്കു ഭക്ഷണമെത്തിക്കാനുള്ള തീരുമാനം വലിയ മനസിന്റെ പ്രതിഫലനമാണെന്നാണ് ആരാധകര്‍ പറയുന്നത്.

Next Story

Popular Stories