ബിജെപി-കോണ്‍ഗ്രസ് കൈകോര്‍ത്തു; ഇടത് വിമതന് പ്രഡിഡണ്ട്; തോട്ടപുഴശ്ശേരി എല്‍ഡിഎഫിന് നഷ്ടമായി
പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ ഇടത് വിമതന് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് സിഎസ് ബിനോയി അധികാരമേല്‍ക്കുന്നത്. എല്‍ഡിഎഫിന് മേല്‍കൈ ഉള്ള പഞ്ചായത്തില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങള്‍ ബിനോയിയെ പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഇടതിന് നഷ്ടമായത്. 18 അംഗ പഞ്ചായത്തില്‍ ഒരു സ്വതന്ത്രനടക്കം എല്‍ഡിഎഫിന് ആറ് സീറ്റാണ് ഉള്ളത്. എന്നാല്‍ മൂന്ന് ബിജെപിക്കാരും മൂന്ന് യുഡിഎഫുമാരും പിന്തുണച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. സിപിഐഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം കൂടിയാണ് ബിനോയി. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിന്നും ആദ്യ ദിവസം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും […]

പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ ഇടത് വിമതന് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് സിഎസ് ബിനോയി അധികാരമേല്‍ക്കുന്നത്. എല്‍ഡിഎഫിന് മേല്‍കൈ ഉള്ള പഞ്ചായത്തില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങള്‍ ബിനോയിയെ പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഇടതിന് നഷ്ടമായത്.
18 അംഗ പഞ്ചായത്തില്‍ ഒരു സ്വതന്ത്രനടക്കം എല്‍ഡിഎഫിന് ആറ് സീറ്റാണ് ഉള്ളത്. എന്നാല്‍ മൂന്ന് ബിജെപിക്കാരും മൂന്ന് യുഡിഎഫുമാരും പിന്തുണച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. സിപിഐഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം കൂടിയാണ് ബിനോയി.
പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിന്നും ആദ്യ ദിവസം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ബിജെപി-കോണ്‍ഗ്രസ് അംഗങ്ങളും വിട്ടു നിന്നിരുന്നു. ക്വാറം തികയാതെ വോട്ടെടുപ്പ് ഉപേക്ഷിച്ചതിനാല്‍ ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
സിപിഐഎം പ്രാദേശിക നേതൃത്വത്തില്‍ നിന്നുള്ള അവഗണനയാണ് തന്നെ വിമതനായി മത്സരിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചതെന്നും ഒരു ദിവസമെങ്കിലും പ്രസിഡണ്ട് കസേരയില്‍ ഇരിക്കാനാവുന്നതില് സന്തോഷമുണ്ടെന്നും ബിനോയി പ്രതികരിച്ചു. എന്നാല്‍ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടാണ് ഇവിടെ പുറത്ത് വന്നതെന്ന് സിപിഐഎം ആരോപിച്ചു.