Top

പ്രധാനമന്ത്രിക്കായി ഹെലിപാഡ് നിര്‍മ്മിച്ചതിലൂടെ ഉണ്ടായ സ്റ്റേഡിയത്തിന്റെ നാശനഷ്ടം; ചെലവ് ബിജെപി വഹിക്കണമെന്ന് പത്തനംതിട്ട നഗരസഭ

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് എത്തിയ പ്രധാനമന്ത്രിക്കായി ഹെലിപാഡ് നിര്‍മ്മിച്ചതിലൂടെ ഉണ്ടായ നാശനഷ്ടം ബിജെപി നികത്തണമെന്ന് പത്തനംതിട്ട നഗരസഭ. സ്റ്റേഡിയം വിട്ടുനല്‍കിയത് ബിജെപിയുടെ അപേക്ഷ പ്രകാരമാണ്. സ്റ്റേഡിയും പൂര്‍വ സ്ഥിതിയിലാക്കാനുള്ളതിന്റെ ചെലവ് ബിജെപി വഹിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നഗരസഭ ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തില്‍ ബിജെപി താല്‍ക്കാലിക ഹെലിപ്പാട് നിര്‍മ്മിച്ചിരുന്നു. ഇത് ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല. മൂന്ന് ദിവസം കൊണ്ടാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. ഹെലിപ്പാടിന്റെ നിര്‍മ്മാണത്തോടെ […]

11 April 2021 5:47 AM GMT

പ്രധാനമന്ത്രിക്കായി ഹെലിപാഡ് നിര്‍മ്മിച്ചതിലൂടെ ഉണ്ടായ സ്റ്റേഡിയത്തിന്റെ നാശനഷ്ടം; ചെലവ് ബിജെപി വഹിക്കണമെന്ന് പത്തനംതിട്ട നഗരസഭ
X

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് എത്തിയ പ്രധാനമന്ത്രിക്കായി ഹെലിപാഡ് നിര്‍മ്മിച്ചതിലൂടെ ഉണ്ടായ നാശനഷ്ടം ബിജെപി നികത്തണമെന്ന് പത്തനംതിട്ട നഗരസഭ. സ്റ്റേഡിയം വിട്ടുനല്‍കിയത് ബിജെപിയുടെ അപേക്ഷ പ്രകാരമാണ്. സ്റ്റേഡിയും പൂര്‍വ സ്ഥിതിയിലാക്കാനുള്ളതിന്റെ ചെലവ് ബിജെപി വഹിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നഗരസഭ ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തില്‍ ബിജെപി താല്‍ക്കാലിക ഹെലിപ്പാട് നിര്‍മ്മിച്ചിരുന്നു. ഇത് ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല. മൂന്ന് ദിവസം കൊണ്ടാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. ഹെലിപ്പാടിന്റെ നിര്‍മ്മാണത്തോടെ സ്‌റ്റേഡിയത്തിന്റെ വലിയൊരു ഭാഗം പിച്ചും നശിച്ച നിലയിലാണ്.് ഹെലിപ്പാട് പൊളിച്ചുനീക്കാത്തത് കായിക പരിശീലനത്തിനെത്തുന്നവര്‍ക്ക് ദുരിതമാണ് നല്‍കുന്നത്. സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്ന കായിക പ്രതിഭകള്‍ നിരവധിത്തവണ പരാതി ഉന്നയിച്ചുകഴിഞ്ഞു.

ഇതിന് പിന്നാലെയാണ് ഹെലിപ്പാട് പൊളിച്ചുമാറ്റി സ്റ്റേഡിയം പൂര്‍വ സ്ഥിതിയിലാക്കാനുള്ള ചെലവ് ബിജെപി വഹിക്കണമെന്ന ആവശ്യം നഗരസഭ ഉന്നയിച്ചിരിക്കുന്നത്.

Next Story