‘മോദി’ക്കൊരു വോട്ട്; ആവശ്യപ്പെട്ട് സിപിഐഎം, സംഭവം പത്തനംതിട്ടയില്‍
മോദിക്കൊരു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രചരണത്തിലാണ്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കല്ല സിപിഐഎം വോട്ട് ചോദിക്കുന്നത്. മലയാലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന് സ്ഥാനാര്‍ത്ഥി ജിയോ മോദിക്കാണ് വോട്ട് ചോദിക്കുന്നത്. സിപിഐഎം കോന്നി താഴം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാണ് ജിയോ മോദി. പ്രധാനമന്ത്രിയുടെ പേരിനോട് സാദൃശ്യമുള്ളതിനാല്‍ ജിയോ മോദിയുടെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ ചര്‍ച്ചയായി. സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്ന മത്സരമായി മാറിയിരിക്കുകയാണ് ഈ പോരാട്ടം. മലയാലപ്പുഴ കിഴക്ക് പുറം സ്വദേശിയാണ് ജിയോ. നേരത്തെ ദൃശ്യമാധ്യമ രംഗത്തും […]

മോദിക്കൊരു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രചരണത്തിലാണ്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കല്ല സിപിഐഎം വോട്ട് ചോദിക്കുന്നത്.
മലയാലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന് സ്ഥാനാര്‍ത്ഥി ജിയോ മോദിക്കാണ് വോട്ട് ചോദിക്കുന്നത്. സിപിഐഎം കോന്നി താഴം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാണ് ജിയോ മോദി.

പ്രധാനമന്ത്രിയുടെ പേരിനോട് സാദൃശ്യമുള്ളതിനാല്‍ ജിയോ മോദിയുടെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ ചര്‍ച്ചയായി. സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്ന മത്സരമായി മാറിയിരിക്കുകയാണ് ഈ പോരാട്ടം.
മലയാലപ്പുഴ കിഴക്ക് പുറം സ്വദേശിയാണ് ജിയോ. നേരത്തെ ദൃശ്യമാധ്യമ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
- TAGS:
- CPIM
- LDF
- Local Body Election