കോണ്‍ഗ്രസ് വിമതര്‍ പിന്തുണച്ചു; പത്തനംതിട്ട നഗരസഭയില്‍ ഭരണമുറപ്പിച്ച് എല്‍ഡിഎഫ്
പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണമുറപ്പിച്ചു. എല്‍ഡിഎഫിനും യുഡിഎഫിനും 13 വീതം അംഗങ്ങളാണുള്ളത്. ഇവിടെ രണ്ട് സ്വതന്ത്രന്മാര് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. രണ്ട് പേരും കോണ്‍ഗ്രസ് വിമതരാണ്.എസ്.ഡി.പി.ഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഇതോടെ എല്‍ഡിഎഫിന് 15 സീറ്റായി. മാവേലിക്കരയില്‍ സിപിഐഎം വിമതനായ കെവി ശ്രീകുമാര്‍ പിന്തുണച്ചതോടെ യുഡിഎഫാണ് അധികാരമുറപ്പിച്ചത്.ശ്രീകുമാറിനെ നഗരസഭ ചെയര്‍മാനാക്കും. ആദ്യ മൂന്ന് വര്‍ഷമാണ് അധ്യക്ഷ സ്ഥാനം നല്‍കുക. ശ്രീകുമാര്‍ കോണ്‍ഗ്രസില്‍ അംഗമാവുകയും ചെയ്യും. മാവേലിക്കര നഗരസഭയില്‍ ഒന്‍പത് സീറ്റുകളിലാണ് എല്‍ഡിഎഫും […]

പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണമുറപ്പിച്ചു. എല്‍ഡിഎഫിനും യുഡിഎഫിനും 13 വീതം അംഗങ്ങളാണുള്ളത്. ഇവിടെ രണ്ട് സ്വതന്ത്രന്മാര് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. രണ്ട് പേരും കോണ്‍ഗ്രസ് വിമതരാണ്.
എസ്.ഡി.പി.ഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഇതോടെ എല്‍ഡിഎഫിന് 15 സീറ്റായി.
മാവേലിക്കരയില്‍ സിപിഐഎം വിമതനായ കെവി ശ്രീകുമാര്‍ പിന്തുണച്ചതോടെ യുഡിഎഫാണ് അധികാരമുറപ്പിച്ചത്.ശ്രീകുമാറിനെ നഗരസഭ ചെയര്‍മാനാക്കും. ആദ്യ മൂന്ന് വര്‍ഷമാണ് അധ്യക്ഷ സ്ഥാനം നല്‍കുക. ശ്രീകുമാര്‍ കോണ്‍ഗ്രസില്‍ അംഗമാവുകയും ചെയ്യും.
മാവേലിക്കര നഗരസഭയില്‍ ഒന്‍പത് സീറ്റുകളിലാണ് എല്‍ഡിഎഫും എന്‍ഡിഎഫും എന്‍ഡിഎയും വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച ശ്രീകുമാറും വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ശ്രീകുമാര്‍ തന്നെ മേയറാക്കുന്നവരെ പിന്തുണക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ശ്രീകുമാര്‍. അനുഭാവം ഇടതിനോടാണെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചെയര്മാന് സ്ഥാനം നല്കാന് എല്‍ഡിഎഫ് മടിക്കുകയായിരുന്നു.
- TAGS:
- LDF
- Local Body Election