ജെഡിയു പിന്തുണച്ചേക്കില്ല; രാം വിലാസ് പാസ്വാന്റെ രാജ്യസഭാ സീറ്റിലേക്ക് ബിജെപി മത്സരിച്ചേക്കും
പട്ന: എല്‍ജെപി നേതാവും എംപിയുമായിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി മത്സരിച്ചേക്കും. ഈ സീറ്റിലേക്ക് രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന് മത്സരിക്കുമെന്ന് പ്രചരിച്ചിരുന്നുവെങ്കിലും ബിജെപി തീരുമാനിക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് എല്‍ജെപിയുടെ നിലപാട്. ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പോടെയായിരുന്നു ബിജെപി-എല്‍ജെപി ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്. നിതീഷ് കുമാറില്‍ അതൃപ്തിയുണ്ടായിരുന്ന ചിരാഗ് പാസ്വാന് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ത്ഥിക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എല്‍ജെപിയുടെ നീക്കം നിതീഷ് കുമാറിന് കനത്ത […]

പട്ന: എല്‍ജെപി നേതാവും എംപിയുമായിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി മത്സരിച്ചേക്കും. ഈ സീറ്റിലേക്ക് രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന് മത്സരിക്കുമെന്ന് പ്രചരിച്ചിരുന്നുവെങ്കിലും ബിജെപി തീരുമാനിക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് എല്‍ജെപിയുടെ നിലപാട്.
ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പോടെയായിരുന്നു ബിജെപി-എല്‍ജെപി ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്. നിതീഷ് കുമാറില്‍ അതൃപ്തിയുണ്ടായിരുന്ന ചിരാഗ് പാസ്വാന് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ത്ഥിക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എല്‍ജെപിയുടെ നീക്കം നിതീഷ് കുമാറിന് കനത്ത തിരിച്ചടിയായിരുന്നു.
43 അംഗ നിയമസഭയില്‍ രാജ്യസഭാ സീറ്റ് നിലനിര്‍ത്താന്‍ ബിജെപിക്ക് 122 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. എല്‍ജെപിയുടെ ഒരു സീറ്റിന് പുറമേ എന്‍ഡിഎ-ബിജെപി സഖ്യത്തിന് 125 എംഎല്‍എമാരുണ്ട്. ഇതോടെ സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന കാര്യം ഉറപ്പാണ്.
ഡിസംബര്‍ 14 നാണ് രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭയിലേക്ക് എല്‍ജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ജെഡിയുവിന്റെ പിന്തുണ ലഭിക്കുന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്.