Top

യന്ത്രത്തകരാർ : തിരുവനന്തപുരത്ത്‌ വിമാനം അടിയന്തിരമായി നിലത്തിറക്കുന്നു

ഹൈഡ്രോളിക് യന്ത്രത്തകരാർ മൂലമാണ് അടിയന്തിരമായി നിലത്തിറക്കുന്നത് എന്നാണ് പ്രാഥമിക വിവരം. കനത്ത സുരക്ഷയും ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

19 Feb 2021 1:41 AM GMT

യന്ത്രത്തകരാർ : തിരുവനന്തപുരത്ത്‌ വിമാനം അടിയന്തിരമായി നിലത്തിറക്കുന്നു
X

തിരുവനന്തപുരം : ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം അടിയന്തിരമായി നിലത്തിറക്കുവാൻ നിർദ്ദേശം. ഹൈഡ്രോളിക് യന്ത്രത്തകരാർ മൂലമാണ് വിമാനം അടിയന്തിരമായി നിലത്തിറക്കുന്നത് എന്നാണ് പ്രാഥമിക വിവരം. കനത്ത സുരക്ഷയും ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അല്പനേരത്തിനുള്ളിൽ തന്നെ വിമാനം നിലത്തിറക്കുമെന്ന് കരുതപ്പെടുന്നു. ആംബുലൻസുകൾ, അഗ്നിശമന ഉദ്യോഗസ്ഥർ അടക്കമുള്ള ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എത്തിയിട്ടുണ്ട് . കൂടാതെ സിഎസ്എഫ്‌ ഉദോഗസ്ഥരും ആരോഗ്യപ്രവർത്തകരും, ബിഎസ്എഫ് ജവാന്മാരും സ്ഥലത്തുണ്ട്. യാത്രക്കാരുടെ എണ്ണവും മറ്റു വിശദാംശങ്ങളും ലഭ്യമായിട്ടില്ല.

Next Story