ഒരു വ്യക്തിയെ ഭയത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത്: പാര്‍വ്വതി തിരുവോത്ത്

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമം പൂര്‍ണമായ സുരക്ഷിതത്വം നല്കുന്നിതല്ലെങ്കിലും അതിലേക്കെത്തിക്കാന്‍ നമുക്ക് പ്രാപ്തിയുണ്ടെന്ന് നടിപാര്‍വ്വതി തിരുവോത്ത്. അവകാശങ്ങള്‍ നിയപരമായിട്ട് പൂര്‍ണമായ സുരക്ഷിതത്വം നല്കുന്നതല്ലെങ്കില് തന്നെ അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മുക്കുണ്ട്. അവകാശത്തിലുപരി അത് പൗരന്മാരെന്ന നിലയില്‍ നമ്മുടെ കടമയാണത്. അതുകൊണ്ട് തന്നെ അതിനെതിരെയുള്ള പോരാട്ടത്തില്‍ ചേര്‍ന്നുതന്നെ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ തിരസ്കരിക്കണമെന്നും പാര്‍വ്വതി പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ലിയുസിസി) നയിക്കുന്ന റെഫ്യൂസ് ദി അബ്യൂസ് കാംപയിനിന്റെ ഭാഗമായാണ് പാര്‍വ്വതിയുടെ പ്രതികരണം.
ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ തന്റെ വ്യക്തിപരവും രാഷ്ട്രീയപരവുമായി നിലപാടുകള്‍ക്ക് എതിരെ നേരിടുന്ന അതിക്ഷേപങ്ങളെക്കുറിച്ചും പാര്‍വ്വതി തുറന്നുപറയുന്നു.
പത്ത് വര്‍ഷമായി സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. എന്റെ സിനിമകള്‍ക്ക് എത്രത്തോളം അംഗീകാരം കിട്ടിയിരുന്നോ അത്രതന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രേക്ഷകരുമായുള്ള ഇടപെടലുകളും വര്‍ദ്ധിച്ചിരുന്നു. അതില്‍ പോസിറ്റീവായിട്ടുള്ള എല്ലാ കമന്റുകള്‍ക്കും സന്ദേശങ്ങള്‍ക്ക് മറുപടികൊടുക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കാറും ആസ്വദിക്കാറുമുണ്ട്. അതുപോലെ എന്റെ വ്യക്തിപരവും രാഷ്ട്രീയനിലപാടുകളും പങ്കുവയ്ക്കുമ്പോള്‍ അത്രതന്നെ ട്രാളുകളും സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിടുന്നുമുണ്ട്. ഈ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ മനസിലാക്കിക്കൊണ്ടിരിക്കുന്ന ചിലതുണ്ട്.
ശാരീരികമായുണ്ടാകുന്ന മുറിവുകള്‍ നമുക്ക് പുറത്തുകാണാനാവുന്നതാണ്. എന്നാല്‍ സൈബര്‍ ആക്രമണങ്ങളുണ്ടാക്കുന്ന മുറിവുകള്‍ നമുക്ക് വ്യക്തമായി പുറത്തുകാണാനാകില്ല അതിനാല്‍ തന്നെ അതിനെക്കുറിച്ച് നാം കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്.
ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന പെരുമാറ്റങ്ങള്‍ എന്താണെന്നതും അതു ചെയ്യേണ്ട ആവശ്യമുണ്ടോ, അതില്‍ നിന്ന് നമുക്ക് എന്ത് സന്തോഷം ലഭിക്കുന്നത് എന്നുള്ളതും സ്വയം ചോദിച്ചു മനസ്സിലാക്കേണ്ടതാണ്
പാര്‍വ്വതി തിരുവോത്ത്
പുരുഷന്മാര് തന്നെയല്ല അതു ചെയ്യുന്നത് ആരുതന്നെയാണെങ്കിലും, അറിഞ്ഞും അറിയാതെയും നിങ്ങളത് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. അതുപോലെ നിങ്ങളത് നേരിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവകാശങ്ങളുണ്ട്, പാര്‍വ്വതി പറഞ്ഞു.
അവകാശങ്ങള്‍ നിയപരമായിട്ട് പൂര്‍ണമായ സുരക്ഷിതത്വം നല്കുന്നതല്ലെങ്കില് തന്നെ അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മുക്കുണ്ട്. അവകാശത്തിലുപരി അത് പൗരന്മാരെന്ന നിലയില്‍ നമ്മുടെ കടമയാണത്.
പാര്‍വ്വതി തിരുവോത്ത്
അതുകൊണ്ട് തന്നെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ചേര്‍ന്നുതന്നെ ഇത്തരത്തിലുള്ള പ്രവണതകളെ തിരസ്കരിക്കണം. നമുക്ക് പുറമെ കാണാനാകാത്ത മുറിവുകള്‍ ഉള്ളില്‍ നമ്മുടെ ചട്ടക്കൂടിനെതന്നെ വല്ലാതെ മാറ്റിമറിക്കുന്നതാണ്. അതിനെ നമുക്ക് പുറമെ കാണാനാകുന്ന മുറിവുകളോളം തന്നെ ഗൗരവത്തോടെ കാണേണ്ടതാണ്, പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.