Top

സ്വഭാവഗുണം നോക്കി കൊടുക്കാവുന്നതല്ല ഒഎന്‍വി പുരസ്‌കാരമെന്ന് അടൂര്‍; മനുഷ്യത്വം നോക്കാമല്ലോ എന്ന് പാര്‍വതി

‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്

27 May 2021 11:09 PM GMT
ഫിൽമി റിപ്പോർട്ടർ

സ്വഭാവഗുണം നോക്കി കൊടുക്കാവുന്നതല്ല ഒഎന്‍വി പുരസ്‌കാരമെന്ന് അടൂര്‍; മനുഷ്യത്വം നോക്കാമല്ലോ എന്ന് പാര്‍വതി
X

മീ ടൂ ആരോപണങ്ങള്‍ക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഒഎന്‍വി സാര്‍ നമ്മുടെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലൈംഗീക ആക്രമണ പരാതി നേരിടുന്നയാള്‍ക്ക് നല്‍കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പാര്‍വ്വതി പറഞ്ഞത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ പ്രതികരണം അറിയിച്ചിരുന്നു. ഇപ്പോള്‍ അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണത്തില്‍ എതിര്‍പ്പ് അറിയിച്ചിരിക്കുകയാണ് പാര്‍വ്വതി തിരുവോത്ത്.

സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്‌കാരം എന്നായിരുന്നു അടൂരിന്റെ പ്രതികരണം. ഇതിന് മറുപടിയായി ‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.

പാര്‍വ്വതിക്ക് പുറമെ റമ കല്ലിങ്കലും പുരസ്‌കാരത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. 17 സ്ത്രീകളാണ് വൈരമുത്തിവിനെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരിക്കുന്നത്. കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നത് മലയാള സാഹത്യലോകത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കവയത്രി മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത്.

അതിന് പുറമെ ട്വിറ്ററില്‍ നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയനോടും അടൂര്‍ ഗോപാലകൃഷ്ണനോടും പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.

Next Story