പാര്‍ലെയും വ്യക്തമാക്കി; വിദ്വേഷ പ്രചരണം നടത്തുന്ന ചാനലുകള്‍ക്ക് ഇനി പരസ്യമില്ല
രാജ്യത്ത് കൃതിമത്വവും വിദ്വേഷ പ്രചരണവും നടത്തുന്ന ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി പാര്‍ലെ പ്രൊഡക്ട്സും. റിപ്പബ്ലിക് ടിവിയുടെ ടിആര്‍പി റേറ്റിംഗ് കൃതിമം പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ കമ്പനികള്‍ പരസ്യം നല്കുന്നതില് കാര്യമായ ആലോചനക്ക് ഒരുങ്ങുന്നതിനിടെയാണ് പാര്‍ലെയുടെ തീരുമാനം. കമ്പനിയുടെ പരസ്യങ്ങള്‍ ഇനി മുതല്‍ കൃതിമത്വവും വിദ്വേഷ പ്രചരണവും നടത്തുന്ന ചാനലുകള്‍ക്ക് നല്‍കില്ലെന്ന് പാര്‍ലെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു ബുദ്ധ പറഞ്ഞു. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. ബജാജ് […]

രാജ്യത്ത് കൃതിമത്വവും വിദ്വേഷ പ്രചരണവും നടത്തുന്ന ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി പാര്‍ലെ പ്രൊഡക്ട്സും. റിപ്പബ്ലിക് ടിവിയുടെ ടിആര്‍പി റേറ്റിംഗ് കൃതിമം പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ കമ്പനികള്‍ പരസ്യം നല്കുന്നതില് കാര്യമായ ആലോചനക്ക് ഒരുങ്ങുന്നതിനിടെയാണ് പാര്‍ലെയുടെ തീരുമാനം.
കമ്പനിയുടെ പരസ്യങ്ങള്‍ ഇനി മുതല്‍ കൃതിമത്വവും വിദ്വേഷ പ്രചരണവും നടത്തുന്ന ചാനലുകള്‍ക്ക് നല്‍കില്ലെന്ന് പാര്‍ലെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു ബുദ്ധ പറഞ്ഞു. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.
ബജാജ് ആയിരുന്നു ഇൗ രീതിയില്‍ ഒരു തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നും അവയെ കരിമ്പട്ടികയില്പ്പെടുത്തിയെന്നുമാണ് ബജാജ് എംഡി രാജീവ് ബജാജാണ് അറിയിച്ചത്.