Top

പാറശ്ശാലയില്‍ പോസ്റ്റല്‍ വോട്ടുകളില്‍ അട്ടിമറി; വോട്ട് ചെയ്യാനെത്തിയവരുടെ വോട്ടുകള്‍ തപാല്‍ വോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു

തിരുവനന്തപുരം: പാറശ്ശാല നിയോജക മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളില്‍ അട്ടിമതി നടന്നതായി ആരോപണം. പെരുങ്കടവിള, കുന്നത്തുകാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകളിലാണ് തിരിമറി നടന്നെന്നാണ് ആരോപണം. വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരുടെ വോട്ടുകള്‍ തപാല്‍ വോട്ടില്‍ രേഖപ്പെടുത്തിയതായി പോളിംഗ് ഓഫീസര്‍ വ്യക്തമാക്കിയതോടെയാണ് അട്ടിമറി വെളിപ്പെട്ടത്. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ 165ാം ബൂത്തില്‍ ക്രമ നമ്പര്‍ 782 എന്ന സാജന്‍, പെരുങ്കടവിള സ്വദേശി വേലായുധന്‍ പിള്ള എന്നിവരുടെ വോട്ടുകളാണ് പോസ്റ്റല്‍ വോട്ടുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ട് നേരത്തെ ചെയ്തതായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവര്‍ വോട്ട് ചെയ്യാനാവാതെ […]

6 April 2021 6:50 AM GMT

പാറശ്ശാലയില്‍ പോസ്റ്റല്‍ വോട്ടുകളില്‍ അട്ടിമറി; വോട്ട് ചെയ്യാനെത്തിയവരുടെ വോട്ടുകള്‍ തപാല്‍ വോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു
X

തിരുവനന്തപുരം: പാറശ്ശാല നിയോജക മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളില്‍ അട്ടിമതി നടന്നതായി ആരോപണം. പെരുങ്കടവിള, കുന്നത്തുകാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകളിലാണ് തിരിമറി നടന്നെന്നാണ് ആരോപണം.

വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരുടെ വോട്ടുകള്‍ തപാല്‍ വോട്ടില്‍ രേഖപ്പെടുത്തിയതായി പോളിംഗ് ഓഫീസര്‍ വ്യക്തമാക്കിയതോടെയാണ് അട്ടിമറി വെളിപ്പെട്ടത്. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ 165ാം ബൂത്തില്‍ ക്രമ നമ്പര്‍ 782 എന്ന സാജന്‍, പെരുങ്കടവിള സ്വദേശി വേലായുധന്‍ പിള്ള എന്നിവരുടെ വോട്ടുകളാണ് പോസ്റ്റല്‍ വോട്ടുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.

വോട്ട് നേരത്തെ ചെയ്തതായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവര്‍ വോട്ട് ചെയ്യാനാവാതെ മടങ്ങി. സമാനമായ രീതിയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്താത്തവരുടെ തപാല്‍ വോട്ടില്‍ അട്ടിമറി നടന്നതായി ബിജെപി ആരോപിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം ബിജെപി ആവശ്യപ്പെട്ടു.

നേമത്തും കാട്ടാക്കടയിലും കള്ള വോട്ട് പരാതി ഉയര്‍ന്നിരുന്നു. നേമം യുപി സ്‌കൂളിലെ 130ആം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ പ്രകാശന്‍ എന്നയാളുടെ വോട്ട് നേരത്തെ രേഖപ്പെടുത്തിയതായി കണ്ടെത്തി.

Next Story