Top

ആറ് തവണ ജില്ലാ പഞ്ചായത്തംഗമായി വിജയിച്ച ആത്മവിശ്വാസത്തില്‍ അന്‍സജിത, വിജയപ്രതീക്ഷ മാത്രം മുന്നിലെന്ന് സിറ്റിങ് എംഎല്‍എ; പാറശ്ശാലയില്‍ തീപ്പൊരി പാറും

തിരുവനന്തപുരം: പാറശ്ശാല നിയമസഭ മണ്ഡലത്തില്‍ ഇക്കുറി പ്രചരണ ചൂട് അല്‍പ്പം കൂടുതലാണ്. 2016ല്‍ പിടിച്ചെടുത്ത മണ്ഡലം കൈവിട്ട് പോകാതിരിക്കാന്‍ എല്‍ഡിഎഫും തിരിച്ച് പിടിക്കാന്‍ യുഡിഎഫും ആഞ്ഞിറങ്ങിയതോടെയാണിത്. എവിടെ നോക്കിയാലും തെരഞ്ഞെടുപ്പ് മാത്രം ചര്‍ച്ച. വിജയപ്രതീക്ഷ മാത്രമാണ് മുന്നിലുള്ളതെന്ന് സിറ്റിങ് എംഎല്‍എ സികെ ഹരീന്ദ്രന്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ നടപ്പാക്കിയ 1300 കോടി രൂപയുടെ വികസനവും മലയോര ഹൈവേ യാഥാര്‍ത്ഥ്യമാക്കിയതും ഉള്‍പ്പെടെ വികസനങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഫലിക്കുമെന്ന് ഹരീന്ദ്രന്‍ പറയുന്നു. പാറശ്ശാലയില്‍ നടക്കുന്നത് ത്രികോണ മത്സരമല്ലെന്നും എല്‍ഡിഎഫും […]

23 March 2021 4:55 AM GMT

ആറ് തവണ ജില്ലാ പഞ്ചായത്തംഗമായി വിജയിച്ച ആത്മവിശ്വാസത്തില്‍ അന്‍സജിത, വിജയപ്രതീക്ഷ മാത്രം മുന്നിലെന്ന് സിറ്റിങ് എംഎല്‍എ; പാറശ്ശാലയില്‍ തീപ്പൊരി പാറും
X

തിരുവനന്തപുരം: പാറശ്ശാല നിയമസഭ മണ്ഡലത്തില്‍ ഇക്കുറി പ്രചരണ ചൂട് അല്‍പ്പം കൂടുതലാണ്. 2016ല്‍ പിടിച്ചെടുത്ത മണ്ഡലം കൈവിട്ട് പോകാതിരിക്കാന്‍ എല്‍ഡിഎഫും തിരിച്ച് പിടിക്കാന്‍ യുഡിഎഫും ആഞ്ഞിറങ്ങിയതോടെയാണിത്. എവിടെ നോക്കിയാലും തെരഞ്ഞെടുപ്പ് മാത്രം ചര്‍ച്ച.

വിജയപ്രതീക്ഷ മാത്രമാണ് മുന്നിലുള്ളതെന്ന് സിറ്റിങ് എംഎല്‍എ സികെ ഹരീന്ദ്രന്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ നടപ്പാക്കിയ 1300 കോടി രൂപയുടെ വികസനവും മലയോര ഹൈവേ യാഥാര്‍ത്ഥ്യമാക്കിയതും ഉള്‍പ്പെടെ വികസനങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഫലിക്കുമെന്ന് ഹരീന്ദ്രന്‍ പറയുന്നു. പാറശ്ശാലയില്‍ നടക്കുന്നത് ത്രികോണ മത്സരമല്ലെന്നും എല്‍ഡിഎഫും യുഡിഎഫും മാത്രമാണ് മത്സരമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനാല്‍ താന്‍ വിജയിക്കുമെന്നാണ് ആത്മവിശ്വാസം. കഴിഞ്ഞ തവണ 19566 വോട്ടുകള്‍ക്കാണ് ഹരീന്ദ്രന്‍ വിജയിച്ചത്.

മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍ യുഡിഎഫ് എംഎല്‍എ എടി ജോര്‍ജ് നടപ്പാക്കിയതാണെന്നും അതിന്റെ തുടര്‍ച്ച മാത്രമാണ് ഹരീന്ദ്രന്‍ നടപ്പാക്കിയതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍സജിത റസ്സല്‍ പറയുന്നു. ഒരു മതില്‍ ഇരുന്നിടത്ത് അത് പൊളിച്ച് മറ്റൊരു മതില്‍ നിര്‍മ്മിച്ച വികസനം മാത്രമാണ് നടന്നിട്ടുള്ളതെന്നും മലയോര ഹൈവേയുടെ നിര്‍മ്മാണം ഉദാഹരണമാണെന്നും അന്‍സജിത പറയുന്നു.

ആറ് തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ആത്മവിശ്വാസത്തിലാണ് അന്‍സജിത ആദ്യ നിയമസഭ പോരാട്ടത്തിനൊരുങ്ങുന്നത്. 1995 മുതലാണ് ജില്ലാ പഞ്ചായത്തംഗമായത്. ഇടതുതരംഗം ആഞ്ഞടിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിലും അന്‍സജിത വിജയിച്ചു കയറി.

ബിജെപി നേതാവായ കരമന ജയനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മണ്ഡലം പിടിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വികസനം ബിജെപിയിലൂടെയാണെന്ന് ജനം തിരിച്ചറിഞ്ഞുവെന്നും കരമന ജയന്‍ പറയുന്നു.

Next Story