പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ. വയനാട് സ്വദേശിയായ വിജിത് വിജയനാണ് അറസ്റ്റിലായത്. നേരത്തെ വിജിത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. കല്‍പ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ യുഎപിഎ കേസില്‍ എന്‍ഐഎ പിടികൂടിയിരുന്ന അലന് ശുഹൈബിനെയും താഹ ഫസലിനെയും സിപിഐ മാവോയിസ്റ്റ് സംഘടനയുമായി പരിചയപ്പെടുത്തിയത് വിജിത് ഉള്‍പ്പെടെയുള്ള സംഘമാണെന്നാണ് എന്‍ഐഎ നിഗമനം. കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് വെച്ച് ഇയാളെ കൂടുതല്‍ ചോദ്യം […]

പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ. വയനാട് സ്വദേശിയായ വിജിത് വിജയനാണ് അറസ്റ്റിലായത്. നേരത്തെ വിജിത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. കല്‍പ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ യുഎപിഎ കേസില്‍ എന്‍ഐഎ പിടികൂടിയിരുന്ന അലന് ശുഹൈബിനെയും താഹ ഫസലിനെയും സിപിഐ മാവോയിസ്റ്റ് സംഘടനയുമായി പരിചയപ്പെടുത്തിയത് വിജിത് ഉള്‍പ്പെടെയുള്ള സംഘമാണെന്നാണ് എന്‍ഐഎ നിഗമനം. കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് വെച്ച് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും.
ഇതിനിടെ പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് താഹ ഫസല്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയിരുന്നു, ജാമ്യം റദ്ദാക്കിയ എന്‍ഐഎയുടെ അപ്പീലിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കീഴടങ്ങിയ ശേഷം താഹ പ്രതികരിച്ചു. കേസില്‍ താഹയുടെ കൂട്ടുപ്രതിയായ അലന് ശുഹൈബിന്റെ ജാമ്യം റദ്ദാക്കിയിരുന്നില്ല. അലന് ഇപ്പോഴും ജാമ്യത്തില്‍ തുടരുകയാണ്.
2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്തബര്‍ 9ന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമില്ലെന്ന് പറഞ്ഞാണ് എന്‍.ഐ.എ. കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ രണ്ട് പേരും മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് യു.എ.പി.എ സെക്ഷന്‍ 20 ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.