Top

ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രി; കടകംപള്ളിയുടേത് ചെപ്പടിവിദ്യയെന്നും പന്തളം കൊട്ടാരം

ശബരിമല യുവതീപ്രവേശനനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനം തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണെന്ന് പന്തളം കൊട്ടാരം. ഖേദപ്രകടനം നടത്തേണ്ടത് ദേവസ്വം മന്ത്രി അല്ല. ആഭ്യന്തരവകുപ്പിന് ചുമതലയുള്ള മുഖ്യമന്ത്രിയാണ്. മന്ത്രിയുടെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള നല്‍കിയിട്ടുള്ള സത്യവാങ്ങ് മൂലം പുതുക്കി നല്‍കി ഇടതുപക്ഷം പരസ്യമായി മാപ്പു പറയണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെടുന്നു. സുപ്രീകോടതിയില്‍ ശബരിമല വിഷയത്തില്‍ ഭക്തരെ അനുകൂലിച്ച് പുതിയ സത്യവാങ്ങ് മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട കൊട്ടാരം അയ്യപ്പഭക്തര്‍ക്കെതിരായ കേസുകള്‍ […]

11 March 2021 8:27 PM GMT

ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രി; കടകംപള്ളിയുടേത് ചെപ്പടിവിദ്യയെന്നും പന്തളം കൊട്ടാരം
X

ശബരിമല യുവതീപ്രവേശനനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനം തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണെന്ന് പന്തളം കൊട്ടാരം. ഖേദപ്രകടനം നടത്തേണ്ടത് ദേവസ്വം മന്ത്രി അല്ല. ആഭ്യന്തരവകുപ്പിന് ചുമതലയുള്ള മുഖ്യമന്ത്രിയാണ്. മന്ത്രിയുടെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള നല്‍കിയിട്ടുള്ള സത്യവാങ്ങ് മൂലം പുതുക്കി നല്‍കി ഇടതുപക്ഷം പരസ്യമായി മാപ്പു പറയണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെടുന്നു. സുപ്രീകോടതിയില്‍ ശബരിമല വിഷയത്തില്‍ ഭക്തരെ അനുകൂലിച്ച് പുതിയ സത്യവാങ്ങ് മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട കൊട്ടാരം അയ്യപ്പഭക്തര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞത് പോലും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ആരോപിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്നും സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നുമായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.

‘ 2018 ലെ ഒരു പ്രത്യേക സംഭവവികാസമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയം അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്ത് പറയുന്നു. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം ഒരു സന്ദേശം തന്നെയാണ്,’ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിഷയമാക്കുന്നതിനിടെയാണ് കടകംപള്ളിയുടെ പ്രതികരണം.നേരത്തെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Next Story